19 December Wednesday

കേളി എന്റെ മലയാളം സാക്ഷരതാ പഠനക്ലാസിന്‌ തുടക്കമായി

വെബ് ഡെസ്‌ക്‌Updated: Wednesday Mar 14, 2018

ഷൗക്കത്ത് നിലമ്പുർ മുസാഹ്മിയ ഏരിയ സക്ഷരതാ പഠനക്ലാസ് ഉത്ഘാടനം ചെയ്യുന്നു.

റിയാദ്> കേളി കലാ സാംസ്കാരികവേദി മുസാഹ്മിയ ഏരിയയുടെ ആഭിമുഖ്യത്തിൽ കേളി എന്റെ മലയാളം സാക്ഷരതാ പഠന ക്ലാസ് സംഘടിപ്പിച്ചു. കേരള സർക്കാരിന്റെ മലയാളം മിഷൻ സാക്ഷരതാ മിഷന്റെ സഹകരണത്തോടെ കേളി കുടുംബവേദിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന സാക്ഷരതാ തുടർപഠന ക്ലാസിന്റെ ഭാഗമായാണ് മുസാഹ്മിയ ഏരിയയിലും പഠനക്ലാസിനു തുടക്കം കുറിച്ചത്.മുസാഹ്മിയ ഏരിയക്ക് പുറമെ റിയാദ്, അൽഖർജ് മേഖലകളിലാണ് ഇപ്പോൾ ക്ലാസുകൾനടന്നുവരുന്നത്. മുസാഹ്മിയ ദുർമ്മ മേഖലയിൽ ഏരിയ പ്രസിഡന്റ് ജനാർദ്ദനൻ കണ്ണുരിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കേളി സെക്രട്ടറി ഷൗക്കത്ത് നിലമ്പുർ പരിപാടി ഉത്ഘാടനം ചെയ്തു.

ജീവിത സാഹചര്യങ്ങളാൽ പ്രാഥമിക വിദ്യാഭ്യാസം പോലും നേടാൻ കഴിയാതെ പ്രവാസിയാകേണ്ടി വന്നവർക്ക് മാതൃഭാഷ പഠിക്കാനും അക്ഷരങ്ങൾ മറന്നുതുടങ്ങിയവർക്ക് അവഒന്നുകൂടി ഓർത്തെടുക്കാനുമുള്ള അവസരമാണ് ഈ പഠനക്ലാസിലൂടെ കേളി ലക്ഷ്യം വക്കുന്നതെന്നും 500ൽപരം പ്രവാസികൾ റിയാദ്, അൽഖർജ്, മുസാഹ്മിയ എന്നീ മേഖലകളിൽ ഇതിനോടകംതന്നെ പദ്ധതിയുടെ ഭാഗമായിട്ടുണ്ടെന്നും  കേളി സെക്രട്ടറി പറഞ്ഞു. കേളി  കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം റഫീഖ് പാലത്ത്, ഏരിയ രക്ഷാധികാരി ആക്ടിംഗ് കൺവീനർ ബിജു, കേളി സൈബർ വിംഗ് കൺവീനർ മഹേഷ് കൊടിയത്ത് ,ഏരിയ കമ്മിറ്റി അംഗം നസറുദ്ദീൻ എന്നിവർ സംസാരിച്ചു.  ഏരിയ സെക്രട്ടറിയും കേന്ദ്രകമ്മിറ്റി അംഗവുമായ ശങ്കരൻ സ്വാഗതവും ഏരിയകമ്മിറ്റി അംഗം ഷമീർ നന്ദിയും  പറഞ്ഞു. കുടുംബവേദി ട്രഷറർ ലീന സുരേഷ്, കേന്ദ്രകമ്മിറ്റി അംഗം ബിന്ധ്യ മഹേഷ് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top