19 January Saturday

ഇടുക്കി അസോസിയേഷന്‍ കുവൈറ്റ് ക്രിസ്‌മ‌സ് പുതുവത്സര ആഘോഷം

വെബ് ഡെസ്‌ക്‌Updated: Monday Jan 14, 2019

കുവൈറ്റ് > കുവൈറ്റ് ഇടുക്കി ജില്ലാ അസോസിയേഷന്‍ ക്രിസ്‌മ‌സ് പുതുവത്സരാഘോഷവും സംഘടനയുടെ പ്രഥമ പ്രസിഡന്റും കുവൈറ്റിലെ അറിയപ്പെടുന്ന സാമൂഹ്യപ്രവര്‍ത്തകനുമായ ജോയ് മുണ്ടക്കാടിനു യാത്രയയപ്പും സംഘടിപ്പിച്ചു. ജനുവരി പന്ത്രണ്ടാം തീയതി ശനിയാഴ്ച അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളില്‍ വച്ച് നടന്ന പരിപാടിയില്‍ കുവൈറ്റിലെ സാമൂഹ്യ സാംസ്‌കാരിക വ്യവസായിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു. ആഘോഷ പരിപാടികളുടെ ഉല്‍ഘാടനം ഇന്ത്യന്‍ ഡോക്ടേഴ്‌സ് ഫോറം മുന്‍ പ്രസിഡന്റ് ഡോക്ടര്‍ അമീര്‍ അഹമ്മദ് നിര്‍വ്വഹിച്ചു.

ജനറല്‍ സെക്രട്ടറി ജോസ് തോമസ് സ്വാഗതം ആശംസിച്ച പൊതുസമ്മേളനത്തില്‍ പ്രസിഡന്റ് സുനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. വനിത വേദി ചെയര്‍ പേഴ്‌സണ്‍ ഷംല ബിജു യാത്രയയപ്പു സന്ദേശം നല്‍കി. ജോയ് മുണ്ടക്കാടിനും ഭാര്യ ക്യാപ്റ്റന്‍ റോസ് ഫ്രാന്‍സിസിനും മൊമെന്റോ നല്‍കി ആദരിച്ചു. വൈസ് പ്രസിഡണ്ട് ടോം എടയോടി, ലോക് കേരളാ സഭ അംഗങ്ങള്‍ എന്നിവര്‍ക്കൊപ്പം കുവൈറ്റിലെ സാമൂഹ്യ സാംസ്‌കാരിക വ്യവസായിക രംഗത്തെ നിരവധി പ്രമുഖരും ആശംസകള്‍ അറിയിച്ചു സംസാരിച്ചു. ട്രെഷറര്‍ ബിജോയ് കുര്യന്‍ യോഗത്തിനു നന്ദി പറഞ്ഞു. ക്രിസ്മസ് കരോള്‍, കോല്‍ക്കളി, നൃത്തനൃത്യങ്ങള്‍ , കുവൈറ്റിലെ പ്രമുഖ മ്യൂസിക് ബാന്‍ഡായ ഡിലൈറ്റ്‌സ് അവതരിപ്പിച്ച ഗാനമേള തുടങ്ങി വിവിധ കലാപരിപാടികള്‍ ആഘോഷത്തിന് മാറ്റുകൂട്ടി.

 


പ്രധാന വാർത്തകൾ
Top