19 January Saturday

ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്‍ ക്രിസ്‌തുമസ്, പുതുവര്‍ഷ ആഘോഷം

വെബ് ഡെസ്‌ക്‌Updated: Monday Jan 14, 2019

കുവൈറ്റ് > ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്‍ കുടുംബ സംഗമം ക്രിസ്തുമസ്, പുതുവര്‍ഷ ആഘോഷമായി നടത്തി. അബ്ബാസിയ ഓര്‍മ ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ് രാജീവ് നടുവിലേമുറി അധ്യക്ഷത വഹിച്ചു. ഓര്‍ത്തഡോക്‌സ് മാനേജിങ് കമ്മറ്റി അംഗം കോര്‍ എപ്പിസ്‌കോപ്പ ഫാദര്‍ കെ. വി സാമുവേല്‍, ആലപ്പുഴ, ചേപ്പാട് ഓര്‍ത്തഡോക്‌സ് പള്ളി വികാരി റവ. ഫാദര്‍ കോശി മാത്യു എന്നിവര്‍ ക്രിസ്‌തുമസ് സന്ദേശം നല്‍കി.

ജനറല്‍ സെക്രട്ടറി സണ്ണി പത്തിചിറ, ബാബു പനമ്പള്ളി, അഡ്വ. ജോണ്‍ തോമസ്, തോമസ് പള്ളിക്കല്‍, മാത്യു ചെന്നിത്തല, സിറില്‍ ജോണ്‍ അലക്‌സ് ചമ്പക്കുളം,നൈനാന്‍ ജോണ്‍, ജോളി രാജന്‍ എന്നിവര്‍ സംസാരിച്ചു. അജപാക് കുടുബാംഗങ്ങളുടെ നിരവധി കലാപരിപാടികള്‍, ക്രിസ്‌തുമസ് കരോള്‍, ഗാനമേള എന്നിവ പരിപാടിക്ക് കൊഴുപ്പ് വര്‍ധിപ്പിച്ചു. സിബി പുരുഷോത്തമന്‍ പരിപാടികള്‍ നിയന്ത്രിച്ചു.

ബിനോയ് ചന്ദ്രന്‍, ഫിലിപ്പ് സി വി തോമസ്, അജി കുട്ടപ്പന്‍, ജോണ്‍സണ്‍ പാണ്ടനാട്, കുര്യന്‍ തോമസ്, അനില്‍ കുമാര്‍ വള്ളികുന്നം, കലേഷ് ബി പിള്ള, സുഭാഷ് ചെറിയനാട്, സുചിത്ര സജി, അമ്പിളി ദിലി, കീര്‍ത്തി സുമേഷ്, പൗര്‍ണമി സംഗീത്, ലിസ്സന്‍ ബാബു, ജ്യോതി എന്നിവര്‍ നേതൃത്വം നല്‍കി.


പ്രധാന വാർത്തകൾ
Top