13 November Tuesday

സി.ബി.എസ്.ഇ ബഹറിന്‍ ക്ലസ്റ്റര്‍ കായിക മത്സരങ്ങളില്‍ ഇന്ത്യന്‍ സ്‌കൂളിന് ഉജ്വല വിജയം

വെബ് ഡെസ്‌ക്‌Updated: Monday Nov 13, 2017

മനാമ> ഈ വര്‍ഷത്തെ സി.ബി.എസ്.ഇ ബഹറിന്‍ ക്ലസ്റ്റര്‍ കായിക മത്സരങ്ങളില്‍ ഇന്ത്യന്‍ സ്‌കൂളിന് തിളക്കമാര്‍ന്ന  വിജയം. ആണ്‍കുട്ടികളുടെ അണ്ടര്‍ 19 ബാസ്‌കറ്റ് ബോള്‍ മത്സരത്തിലും ഫുടബോള്‍ മത്സരത്തിലും ഇന്ത്യന്‍ സ്‌കൂള്‍  ടീം ജേതാക്കളായി.

താഴെ പറയുന്ന ഇനങ്ങളിലാണ് ഇന്ത്യന്‍ സ്‌കൂള്‍ ജേതാക്കളായത് : ബാസ്‌കറ്റ് ബോള്‍ അണ്ടര്‍ 19 ബോയ്സ്, അണ്ടര്‍ 19 ഗേള്‍സ്; ഫുട്‌ബോള്‍ അണ്ടര്‍ 19 ബോയ്സ് ; ബാഡ്മിന്റണ്‍ അണ്ടര്‍ 14 ബോയ്സ്, അണ്ടര്‍ 17 ബോയ്‌സ്, അണ്ടര്‍ 19 ബോയ്‌സ്,അണ്ടര്‍ 17 ഗേള്‍സ് ; ടേബിള്‍ ടെന്നീസ് അണ്ടര്‍ 14 ഗേള്‍സ്,അണ്ടര്‍ 17 ഗേള്‍സ്.

താഴെ പറയുന്ന ഇനങ്ങളില്‍ ഇന്ത്യന്‍ സ്‌കൂള്‍ റണ്ണേഴ്സ് അപ് ആയി:  ബാഡ്മിന്റണ്‍ അണ്ടര്‍ 14 ഗേള്‍സ്,അണ്ടര്‍ 19 ഗേള്‍സ്, ടേബിള്‍ ടെന്നീസ് അണ്ടര്‍ 14 ഗേള്‍സ് ,അണ്ടര്‍ 17 ഗേള്‍സ്.

ബഹറിനിലെ ആറു സി.ബി.എസ് .ഇ സ്‌കൂളുകള്‍ പങ്കെടുത്ത ക്ലസ്റ്റര്‍ കായിക മത്സരങ്ങള്‍ക്കു ഇന്ത്യന്‍ സ്‌കൂള്‍ ഉള്‍പ്പെടെ  വിവിധ വിദ്യാലയങ്ങള്‍  ആതിഥേയരായിരുന്നു. ഈ വര്‍ഷത്തെ വിവിധ ഇനങ്ങളില്‍ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉജ്വല പ്രകടനമാണ് കാഴ്ച വെച്ചത്.  സി.ബി.എസ്.ഇ ബഹറിന്‍ ക്ലസ്റ്റര്‍ കായിക മത്സരങ്ങളില്‍  ജേതാക്കളായ ഇന്ത്യന്‍ സ്‌കൂള്‍ ടീമുകളെയും പരിശീലകരെയും പ്രിന്‍സിപ്പല്‍ വി.ആര്‍ പളനിസ്വാമി അഭിനന്ദിച്ചു.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top