24 September Monday

കെഫാക് യൂനിമണി സോക്കര്‍ ലീഗ്: സോക്കര്‍ കേരള, ബ്ലാസ്റ്റേഴ്‌‌‌‌സ് കുവൈറ്റ്, മാക് കുവൈറ്റ് ടീമുകള്‍ക്ക് ജയം

വെബ് ഡെസ്‌ക്‌Updated: Thursday Sep 13, 2018

കുവൈത്ത് സിറ്റി > കെഫാക് യൂനിമണി സീസണ്‍ 7 ലെ  ഗ്രൂപ്പ് എ സോക്കര്‍ ലീഗ് മത്സരങ്ങളില്‍ സോക്കര്‍ കേരള അല്‍ ഷബാബ് മത്സരത്തില്‍ സെബാസ്റ്റ്യനിലൂടെ നേടിയ രണ്ടു ഗോളുകള്‍ക്ക്  സോക്കര്‍ കേരള ജയം കണ്ടപ്പോള്‍ രണ്ടാം മസരത്തില്‍ ബിഗ് ബോയ്‌സ് ചലഞ്ചേഴ്‌സ് ടീമുകള്‍ ഒന്നിനൊന്ന് മികച്ച പോരാട്ടം കാഴ്ചവെച്ച് ഹോള്‍ രഹിത സമനിലയില്‍ പിരിഞ്ഞു,  മൂന്നാമത്തെ മത്സരത്തില്‍ ബ്ലാസ്റ്റേഴ്സുമായി സ്പാര്‍ക്‌സ് ഏറ്റുമുട്ടിയപ്പോര്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ബ്ലാസ്റ്റേര്‍സ് വിജയം കണ്ടു. ബ്ലാസ്റ്റേര്‍സിനു വേണ്ടി നിതിന്‍ രണ്ടും, സമീര്‍ ഒന്നും ഗോളുകള്‍ നേടിയപ്പോള്‍ ആന്‍സണിലൂടെ സ്പാര്‍ക്‌സ് ആശ്വാസ ഗോള്‍ കണ്ടെത്തി അവസാന മത്സരത്തില്‍ കഴിഞ സീസണിലെ റണ്ണേര്‍സ്അപ്പായ മാക് കുവൈറ്റുമായി സിയെ സ്‌കൊ കുവൈറ്റ് ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെച്ചപ്പോള്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് മാക് കുവൈറ്റ് വിജയികളായി.

മാസ്റ്റേഴ്‌സ് ലീഗില്‍ ബിഗ് ബോയ്‌സ് എഫ്.സി യെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ബ്ലാസ്റ്റേര്‍സ് കുവൈറ്റ് പരാജയപ്പെടുത്തിയപ്പോള്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്ക്കു  അല്‍ ഷബാബി നെ പരാജയപ്പെടുത്തി ചാമ്പ്യന്‍സ് എഫ്‌സി വിജയം കൈവരിച്ചു .മറ്റൊരു മത്സരത്തില്‍  ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് സില്‍വര്‍ സ്റ്റാര്‍ റൗദ ചലഞ്ചേര്‍സ് എഫ് സിയെ പരാജയപ്പെടുത്തിയപ്പോള്‍ അവസാന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് മലപ്പുറം ബ്രദേര്‍സ് കേരള ചലഞ്ചേര്‍സിനെ പരാജയപ്പെടുത്തി മാസ്റ്റേഴ്‌സ് ലീഗ് മത്സരങ്ങളില്‍ മാന്‍ ഓഫ് ദി മാച്ചായി  ബാബു (ബ്ലാസ്റ്റേര്‍സ് കുവൈറ്റ്), റിയാസ് ബാബു (മലപ്പുറം ബ്രദേര്‍സ്) തോമസ് (ചാമ്പ്യന്‍സ് എഫ്‌സി) മല്‍ഷ ( സില്‍വര്‍ സ്റ്റാര്‍ ) എന്നിവരും സോക്കര്‍ ലീഗില്‍  റംഷീദ്(മാക് കുവൈറ്റ് ) റാഷീദ് (ബിഗ് ബോയ്‌സ് ) സെബാസ്റ്റ്ന്‍  (സോക്കര്‍ കേരള ) നിതിന്‍ (ബാസ്റ്റേര്‍സ് ) എന്നിവരെയും തിരഞ്ഞെടുത്തു അടുത്ത വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിമുതല്‍ ഗ്രൂപ്പ് ബി യിലെ മാസ്റ്റര്‍ഴ്‌സ് ലീഗ് സോക്കര്‍ ലീഗ് മത്സരങ്ങള്‍  നടക്കും.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top