14 November Wednesday

പ്രവേശനോത്സവം സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Sep 13, 2018

മനാമ > ദാറുല്‍ ഈമാന്‍ മലയാള  വിഭാഗം നവാഗതരായ  വിദ്യാര്‍ത്ഥികളെ  സ്വാഗതം ചെയ്തുകൊണ്ട് പ്രവേശനോത്സവം സംഘടിപ്പിച്ചു.  മനാമ ഇബ്‌നുല്‍ ഹൈതം കാമ്പസില്‍ നടന്ന പരിപാടിയില്‍ വിദ്യാഭ്യാസ വിഭാഗം വകുപ്പ് അദ്ധ്യക്ഷന്‍ എ എം ഷാനവാസ് വിദ്യാര്‍ത്ഥികളോട് സംവദിച്ചു.   മദ്രസ രക്ഷാധികാരി ജമാല്‍ നദ്വി , ആക്ടിംഗ് പ്രിന്‍സിപ്പല്‍ പി.പി ജാസിര്‍, എം അബ്ബാസ്, ബദറുദ്ധീന്‍ , അബ്ദുല്‍ ഫത്താഹ്, മൊയ്തു കണ്ണൂര്‍, നൗമല്‍ , നൗഷാദ് വി.പി, നസീം സബാഹ്, യൂനുസ് സലീം, മുഹമ്മദ് ഫെബീല്‍, സക്കീന അബ്ബാസ്, ശബീറ മൂസ, നദീറ ഷാജി എന്നിവര്‍ പരിപാടിക്ക്   നേതൃത്വം നല്‍കി.

ബേസിക് തലം മുതല്‍ ഏഴാം ക്ലാസ് വരെയും 13 വയസ്സ് മുതല്‍18 വയസ്സ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക ഇസ്ലാമിക കോഴ്‌സുമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. വിദ്യാര്ത്ഥികള്‍ക്ക് ബഹ്‌റൈനിന്റെ  വിവിധ ഭാഗങ്ങളില്‍ നിന്ന് വാഹന സൗകര്യം ഉണ്ടായിരിക്കുന്നതാണ് .വിശദ  വിവരങ്ങള്‍ക്ക് 34064973 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്



 


പ്രധാന വാർത്തകൾ
Top