16 August Thursday

നവോദയ സാംസ്‌ക്കാരിക വേദി പ്രവാസി സംഗമം 17ന്‌ ; കോടിയേരി പങ്കെടുക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Jun 13, 2018

ദമ്മാം> നവോദയ സാംസ്കാരികവേദിയുടെ 16 വാര്‍ഷികത്തിന്റെ ഭാഗമായി ജൂണ്‍ 17 ന് ഞായറാഴ്ച പ്രവാസി സംഗമം സംഘടിപ്പിക്കുന്നു. സിപിഐ എം സംസ്ഥാന സെക്രടറിയുമായ കോടിയേരി  ബാലകൃഷ്ണന്‍ ചടങ്ങില്‍ മുഖ്യ അതിഥിയായി പങ്കെടുക്കും.

ദമ്മാം ജുബൈല്‍ ഹൈവേയിലെ ഇസഡ്‌ 5 സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന പ്രവാസി സംഗമത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി നവോദയ ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. കിഴക്കന്‍ പ്രവിശ്യയില്‍ വ്യത്യസ്ത മേഖലയില്‍ സുത്യര്‍ഹമായ  സേവനം നല്‍കിയവരെ സദസ്സില്‍ വെച്ച് ആദരിക്കുന്നതാണ്.  പ്രവാസ മേഖലയിലെ സമഗ്ര സംഭാവനക്ക് ഡോക്ടര്‍ സിദ്ദീക്ക് അഹമ്മദ്, ഡോക്ടര്‍ ഇ.കെ. മുഹമ്മദ്‌ ശാഫീ (വിദ്യാഭ്യാസം), അഹമ്മദ് പുളിക്കല്‍ (ആരോഗ്യം),  നാസ് വക്കം (ജീവകാരുണ്യം),  ഹനീഫ മുവാറ്റുപുഴ അല്‍ ഹസ (സാമൂഹിക ക്ഷേമം) എന്നിവരെ പ്രവാസ സംഗമത്തിന്റെ പൊതു സമ്മേളനത്തില്‍ വെച്ച് ആദരിക്കുന്നതാണ്.
 
ഡിഫ നേതൃത്വം നല്‍കി കിഴക്കന്‍ പ്രവിശ്യയിലെ പ്രഗല്‍ഭരായ കായിക താരങ്ങള്‍ അണിനിരക്കുന്ന ആര്‍ജന്റീന്‍ ബ്രസീല്‍ സൌഹാര്‍ദ മത്സരം,  മലയാള തനിമ വിളിച്ച് പറയുന്ന സാംസ്കാരിക പ്രദര്‍ശനം,  ഭക്ഷ്യ് മേള, ഓപ്പൺ ക്യാന്‍വാസില്‍ ചിത്രരചന  എന്നിങ്ങനെ വിവിധ പാരിപാടികള്‍ പ്രവാസി സംഗമത്തിന്റെ ഭാഗമായി നടക്കും. 3 മണിക്ക് സാസ്കാരിക പ്രദര്‍ശനം ആരഭിക്കുന്നതോടെ പ്രവാസി സംഗമത്തിന് തിരശീല ഉയരും.

 വാര്‍ത്ത സമ്മേളനത്തില്‍ നവോദയ പ്രസിഡണ്ട്‌ പവനന്‍ മൂലക്കീല്‍, ജനറല്‍ സെക്രെടറി എം. എം. നഈം, രക്ഷാധികാരി ഇ. എം. കബീര്‍, ജോയിന്‍റ് സെക്രെടറി കൃഷ്ണകുമാര്‍ എന്നിവര്‍ സംബന്ധിച്ചു.
നവോദയ സാംസ്‌ക്കാരിക വേദി

പ്രധാന വാർത്തകൾ
Top