16 August Thursday

മലേഷ്യന്‍ പ്രവാസി സംഘടന മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

വെബ് ഡെസ്‌ക്‌Updated: Wednesday Jun 13, 2018

തിരുവനന്തപുരം> മലേഷ്യന്‍ മലയാളികളുടെ പ്രശ്‌നങ്ങളിലേക്ക് കേരള സര്‍ക്കാരിന്റെ ശ്രദ്ധ ക്ഷണിച്ച് മലേഷ്യ പ്രവാസി മലയാളി അസോസിയേഷന്‍ ഭാരവാഹികള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി തിരുവനന്തപുരത്ത് ചര്‍ച്ച നടത്തി. പ്രവാസി മലയാളി അസോസിയേഷന്‍ മലേഷ്യ പ്രസിഡന്റ് സി എം അഷ്റഫ്, സെക്രട്ടറി ജനറല്‍ ബാദുഷ, ട്രഷറര്‍ രജിമന്‍ മുഹമ്മദ്, ജോയിന്റ് സെക്രട്ടറി മുഹമ്മദ് റാഫി, അസിസ്റ്റന്റ് ട്രഷറര്‍ അക്ബര്‍ എന്നിവരാണ് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്. കേരള പ്രവാസി സംഘം ജനറല്‍ സെക്രട്ടറി കെ വി അബ്ദുള്‍ ഖാദര്‍ എംഎല്‍എയും ഒപ്പമുണ്ടായിരുന്നു.

അടുത്തിടെ മലേഷ്യയില്‍ നിരവധി യുവാക്കള്‍ വിസ തട്ടിപ്പില്‍ കുടുങ്ങിയിരുന്നു. നാട്ടില്‍നിന്ന് വിസിറ്റിങ് വിസയില്‍ കബളിപ്പിച്ചാണ് ജോലിക്കെന്ന പേരില്‍ ഇവിടേയ്ക്ക് അയക്കുന്നത്. ഇതിനെതിരെ ശക്തമായ നടപടിയടുക്കണമെന്ന് മുഖ്യമന്ത്രിയോട്  അഭ്യര്‍ഥിച്ചു. ഒപ്പം മലേഷ്യയില്‍ മരണമടയുന്ന മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ വേണ്ട സഹായങ്ങള്‍ ചെയ്തു തരണമെന്നും കണ്ണൂര്‍, കോഴിക്കോട് വിമാനത്താവളങ്ങളില്‍നിന്ന് മലേഷ്യയിലേക്ക് നേരിട്ട് സര്‍വീസ് നടത്താന്‍ കേന്ദ്രത്തില്‍ സമ്മര്‍ദംചെലുത്തണമെന്നും സംഘം മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചു. ഇതുസംബന്ധിച്ച നിവേദനവും കൈമാറി.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top