23 September Sunday

അക്കാമ പുതുക്കലിന് എന്ജീനിയര്മാര്‍ക്ക് കെഇഎസിന്റെ എന്‍ഓസി നിർബന്ധം

വെബ് ഡെസ്‌ക്‌Updated: Tuesday Mar 13, 2018

കുവൈറ്റ് സിറ്റി > കുവൈറ്റില്‍ ഇനി മുതല്‍ വിദേശ എന്‍ജിനിയര്‍മാര്‍ക്ക് അക്കാമ പുതുക്കണമെങ്കില്‍ കുവൈറ്റ്‌ എന്ജീനീയേര്‍സ് സൊസൈറ്റിയുടെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് നിർബന്ധം. വിദ്യാഭ്യാസ യോഗ്യത തെളിയിക്കാന്‍ നേരത്തെയുള്ള അറ്റസ്റ്റേഷന്‍ നടപടിക്ക് പുറമെയാണ് പുതിയ തീരുമാനം. പബ്ലിക്ക് അതോററ്റി ഓഫ് മാന്‍ പവറാണ് പുതിയ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്.

കൂടാതെ , നാഷണല്‍ ബോര്‍ഡ്‌ ഓഫ് അക്രഡിറ്റെഷന്‍ (എന്‍.ബി.എ) യുടെ അക്രഡിറ്റെഷന്‍ ഉള്ള സ്ഥാപനങ്ങളില്‍ നിന്നുള്ള എന്‍ജിനീയര്‍മാരെ മാത്രമേ പൊതു മേഖല സ്ഥാപനങ്ങളില്‍ നിയമിക്കുകയുള്ളൂ എന്നും പുതിയ നിര്‍ദ്ദേശത്തിലുണ്ട്. ഇന്ത്യയില്‍ നിന്നുള്ള എന്‍ബിഎ അക്രഡിറ്റെഷന്‍ ഉള്ള സ്ഥാപങ്ങളുടെ ലിസ്റ്റ് കുവൈറ്റ്‌ എന്ജീനീയേര്‍സ് സൊസൈറ്റിയുടെ എല്ലാ വര്‍ഷവും പുതുക്കി പ്രസിദ്ധീകരിക്കുന്നുണ്ട്.

പുതിയ തീരുമാനം അനുസരിച്ച് നേരത്തെ നിയമനം ലഭിച്ച എന്നാല്‍ നാഷണല്‍ ബോര്‍ഡ്‌ ഓഫ് അക്രഡിറ്റെഷന്‍ ഇല്ലാത്ത സ്ഥാപനങ്ങളില്‍ പഠിച്ചവര്‍ക്ക് ജോലി നഷ്ടപ്പെടുന്ന സ്ഥിതി വിശേഷവും വന്നേക്കാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top