Top
23
Saturday, September 2017
About UsE-Paper

ജിദ്ദ നവോദയ ബഹ്റ യൂണിറ്റ് കൺവെൻഷൻ സംഘടിപ്പിച്ചു

Tuesday Sep 12, 2017
വെബ് ഡെസ്‌ക്‌

ജിദ്ദ > ജിദ്ദ നവോദയ ബഹ്റ യൂണിറ്റ് കൺവെൻഷൻ സംഘടിപ്പിച്ചു. നവോദയ രക്ഷാധികാരി സമിതി അംഗം കെ കെ സുരേഷ് യൂണിറ്റ് കൺവെൻഷൻ ഉദ്ഘടനം ചെയ്തു. കാർ ഹറാജ് ബഹറ യൂണിറ്റ് കൺവെൻഷൻ പി കൃഷ്ണപിള്ള നഗറിൽ വെച്ച് നടന്നു. കൺവെൻഷനിൽ പ്രതീപ് അദ്ധ്യക്ഷത വഹിച്ചു. അനിൽകുമാർ അനുശോചനവും റഫീഖ് രക്തശക്ഷി പ്രമേയവും അവതരിപ്പിച്ചു.

യൂണിറ്റ് സെക്രട്ടറി സുധീഷ് യൂണിറ്റ് റിപ്പോർട്ടും, കേന്ദ്ര കമ്മറ്റി ട്രഷറർ മജീദ് കോഴിക്കോട് സംഘടനാ റിപ്പോർട്ടും . മുരളി സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു . ഏരിയ സെക്കട്ടറി ബഷീർ മമ്പാട്, കേന്ദ്ര കമ്മറ്റി അംഗം റഫീഖ് മമ്പാട്, എന്നിവർ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു . നോർക്ക കാർഡ് ഉദ്ഘാടനം കേന്ദ്ര കമ്മറ്റി അംഗം മോഹൻദാസ് നിർവഹിച്ചു. സജീവൻ സ്വഗതവും മുരളി നന്ദിയും പറഞ്ഞു.

Related News

കൂടുതൽ വാർത്തകൾ »