Top
11
Monday, December 2017
About UsE-Paper

ആര്‍എസ്എസ് - സംഘപരിവാര്‍ അജണ്ട കേരളത്തില്‍ വിലപ്പോവില്ല : എ വിജയരാഘവന്‍

Saturday Aug 12, 2017
വെബ് ഡെസ്‌ക്‌

റിയാദ് > രാജ്യത്തിന്റെ മതനിരപേക്ഷ മനസ്സില്‍ മുറിവേല്‍പ്പിച്ച് ആസൂത്രതമായി അരാജകത്വം സഷ്ടിക്കാനുള്ള ആര്‍ എസ്എസ്ന്റെയും സംഘ് പരിവാറിന്റെയും ശ്രമങ്ങളെ എതിര്‍ത്തു തോല്‍പ്പിക്കാന്‍ ഇടതുപക്ഷം പ്രതിജ്ഞാബദ്ധമാണെന്ന് മുന്‍ എംപിയും സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവുമായ എ വിജയരാഘവന്‍ പറഞ്ഞു.  റിയാദില്‍ കേളി കലാ സാംസ്കാരിക വേദിയുടെ 9-ാം കേന്ദ്ര സമ്മേളനവും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്തു സംസാരിക്കകയായിരുന്നു വിജയരാഘവന്‍.

വ്യാഴം വെള്ളി ദിവസങ്ങളിലായി വിവി ദക്ഷിണാമൂര്‍ത്തി നഗറില്‍ നടന്ന കേളിയുടെ 9-ാം കേന്ദ്ര സമ്മേളനം വിജയരാഘവന്‍ ഉദ്ഘാടനം ചെയ്തു. സമ്മേളന സംഘാടക സമിതി ചെയര്‍മാന്‍ മെഹ്റുഫ് പൊന്ന്യം താല്‍ക്കാലിക അധ്യക്ഷനെ ക്ഷണിച്ചുകൊണ്ടാരംഭിച്ച ഉദ്ഘാടന സമ്മേളനത്തില്‍ കേളി പ്രസിഡന്റ് മുഹമ്മദ് പറഞ്ഞു വള്ളിക്കുന്നം അധ്യക്ഷത വഹിച്ചു. ഷമീര്‍ കുന്നുമ്മല്‍ രക്തസാക്ഷി പ്രമേയവും സുധാകരന്‍ കല്ല്യാശ്ശേരി അനുശോചന പ്രമേയവും അവതരിപ്പിച്ചു. സമ്മേളന സംഘാടക സമിതി കണ്‍വീനര്‍ ദയാനന്ദന്‍ ഹരിപ്പാട് സ്വാഗതം പറഞ്ഞു.

സൌദിയിലെ വിവിധ പ്രശ്യകളിലുള്ള ഇടതുപക്ഷ സാംസ്കാരിക സംഘടനാ പ്രതിനിധികളായ ജിദ്ദ നവോദയ രക്ഷാധികാരി വികെ റൌഫ്, ദമ്മാം നവോദയ രക്ഷാധികാരിയും പ്രവാസി ക്ഷേമനിധി ബോര്‍ഡ് അംഗവുമായ ജോര്‍ജ്ജ് വര്‍ഗ്ഗീസ്, മാസ്സ് തബുക് രക്ഷാധികാരി പ്രദീപ്, സെക്രട്ടറി ഫൈസല്‍ നിലമേല്‍, പ്രസിഡന്റ് മാത്യു തോമസ്, അറാര്‍ പ്രവാസി സംഘം രക്ഷാധികാരി സക്കീര്‍ താമരത്ത്,   അസ്സീര്‍ പ്രവാസി സംഘം  ആക്ടിംഗ് സെക്രട്ടറി സുരേഷ്,  നജ്രാന്‍ പ്രതിഭ ആക്ടിംഗ് സെക്രട്ടറി ഷാനവാസ്, ജിസാന്‍ ആര്‍ട് ലവേര്‍സ് അസ്സോസിയേഷന്‍ (ജല) ജനറല്‍ സെക്രട്ടറി വെനിയുര്‍ ദേവന്‍, വാദി ദവാസിര്‍ കൈരളി കലാ സാംസ്കാരികവേദി രക്ഷാധികാരി സുരേഷ്, ഖസ്സീം പ്രവാസി സംഘം പ്രതിനിധികളായ അബുബക്കര്‍, ഷാജി എന്നിവര്‍ സൌഹാര്‍ദ്ദ പ്രതിനിധികളായി സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു.
 

Related News

കൂടുതൽ വാർത്തകൾ »