19 October Friday

അക്കാദമിക്ക് യോഗ്യത മികച്ചതല്ലെങ്കില്‍ പ്രഫഷണലുകള്‍ക്ക് കുവൈറ്റിലേക്ക് വിസ ലഭിക്കില്ല

വെബ് ഡെസ്‌ക്‌Updated: Thursday Oct 11, 2018

കുവൈറ്റ് സിറ്റി > യൂണിവേഴ്‌‌‌‌സിറ്റി ഡിഗ്രിയുള്ള പ്രഫഷണലുകള്‍ക്ക് വിസ അനുവദിക്കുമ്പോള്‍, പഠനമികവ് കൂടി പരിഗണിച്ചു മതിയെന്ന് കുവൈറ്റ് മാന്‍പവര്‍ അതോററ്റി നിര്‍ദ്ദേശിച്ചു. സ്വകാര്യ മേഖലയിലേക്ക് തൊഴില്‍ തേടി വരുന്നവര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കുമ്പോള്‍ 'മികച്ച ജിപിഎ'
(ഗ്രേഡ് പോയിന്റ് ആവറേജ്) ഇല്ലത്തവരെങ്കില്‍ പെര്‍മിറ്റ് അനുവദിക്കേണ്ടതില്ലെന്നുമാണ് മാന്‍പവര്‍ അതോററ്റിയുടെ തീരുമാനം.

കുവൈറ്റിലെ തൊഴില്‍ വിപണിയുടെ ഗുണമേന്മ വര്‍ദ്ധിപ്പിക്കാനും, സ്വദേശിവല്‍ക്കരണ നടപടികള്‍ ത്വരിത പ്പെടുത്താനും വിവിധ പദ്ധതികളാണ് സര്‍ക്കാരിന്റെ വിവിധ മന്ത്രാലയങ്ങള്‍ ആലോചിക്കുന്നതും നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതും. ഇത്തരം നിര്‍ദ്ദേശങ്ങള്‍ സ്വദേശിവല്‍ക്കരണ നടപടികളെ വേഗത്തിലാക്കാന്‍ സഹായിക്കുമെന്നാണ് കരുതുന്നത്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top