19 October Friday

പ്രളയം‐ കേരളത്തിന്റെ അനുഭവങ്ങൾ: അബുദാബി ശക്തി തിയറ്റേഴ്‌സ്‌ സെമിനാർ നാളെ

വെബ് ഡെസ്‌ക്‌Updated: Thursday Oct 11, 2018

അബുദാബി> കേരളം നേരിട്ട പ്രളയത്തിന്റെ അനുഭവപാഠങ്ങളിൽ ഉൾക്കൊണ്ട് കൊണ്ട് പുതിയ കേരളത്തെ നിർമ്മിക്കുന്നതിന്റെ ദിശയും വിശദാംശങ്ങളും ചർച്ച  ചെയ്യുന്നതിനായി ശക്തി തിയറ്റേഴ്സിന്റെ ആഭിമുഖ്യത്തിൽ സെമിനാർ സംഘടിപ്പിക്കുന്നു.

 ഒക്ടോബർ 12, വെള്ളിയാഴ്ച രാത്രി എട്ടിന്‌ കേരള സോഷ്യൽ സെന്ററിൽ ആണ്‌ സെമിനാർ . സാമ്പത്തികകാര്യ വിദഗ്ദനും കേരള സംസ്ഥാന ആസൂത്രണ ബോർഡ് അംഗവുമായ ഡോ കെ എൻ ഹരിലാൽ മുഖ്യ പ്രഭാഷണം നടത്തുന്ന സെമിനാറിൽ അബുദാബിയിലെ പ്രമുഖ സംഘടനാ പ്രതിനിധികൾ പങ്കെടുക്കും.         

നൂറ്റാണ്ടിനിടയിൽ കേരളം നേരിട്ട മഹാപ്രളയത്തെ കേരള ജനത അതിജീവിച്ചത് ഒറ്റകെട്ടായി നിന്നുകൊണ്ടാണ്. ഈ പ്രളയം സൃഷ്ടിച്ചത് സമാനതകളില്ലാത്ത  സാമൂഹ്യവും സാമ്പത്തികവും പാരിസ്ഥിതികവുമായ ആരോഗ്യപരവുമായ നിരവധി പ്രശ്നങ്ങളാണ്.

തകർന്ന കേരളത്തെ പുനർ നിർമ്മിക്കുക എന്ന ലക്ഷ്യവുമായി ജനകീയ പങ്കാളിത്തത്തോടെ, പ്രളയം നേരിട്ട അതെ നിശ്ചയ ദാർഢ്യത്തോടെ, കേരള സർക്കാർ ഒട്ടേറെ പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ട്. അതേകുറിച്ചുള്ള അറിവ്‌ പങ്കുവെയ്‌ക്കുന്നതിനാണ്‌ സെമിനാർ  സംഘടിപ്പിക്കുന്നത്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top