Top
16
Saturday, December 2017
About UsE-Paper

സിഹാത് നവോദയ കുടുംബവേദി ഓണം ഈദ് ആഘോഷം സംഘടിപ്പിച്ചു

Wednesday Oct 11, 2017
വെബ് ഡെസ്‌ക്‌

സിഹാത് >  സിഹാത് നവോദയ  കുടുംബവേദിയുടെ നേതൃത്വത്തില്‍ ഈ വര്‍ഷത്തെ ഓണവും ഈദ് പെരുന്നാളും ആഘോഷിച്ചു. വിഭവസമൃദ്ധമായ ഓണസദ്യയോടുകൂടി ആരംഭിച്ച കലാവിരുന്ന് അഭൂതപൂര്‍വമായ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

നാട്ടിലെ പുലികളിയെ വെല്ലുന്ന തരത്തില്‍ സിഹാത്തിലെ കലാകാരന്മാര്‍ അവതരിപ്പിച്ച പുലികളി കാഴ്ചക്കാരില്‍ ഉത്സവപ്രതീതി സൃഷ്ടിച്ചു.വിവിധതരം ഓണാഘോഷപരിപാടികളും അരങ്ങേറി. ഉച്ചയ്ക്ക് 1 മണി മുതല്‍ ആരംഭിച്ച കലാവിരുന്ന് നിറഞ്ഞ സദസ്സില്‍ രാത്രി 8 മണി വരെ തുടര്‍ന്നു. മുതിര്‍ന്നവരുടെയും കുട്ടികളുടെയും മികവുറ്റ രീതിയിലവതരിപ്പിച്ച നൃത്തനൃത്ത്യങ്ങള്‍, ഗാനമേള, നാടകം തുടങ്ങി വിവിധതരം കലാപരിപാടികള്‍ ചടങ്ങിനെ അവിസ്മരണീയമാക്കി. കുടുംബവേദി പ്രസിഡന്റ് പ്രസന്നന്‍ അധ്യക്ഷത വഹിച്ച ''സര്‍ഗ്ഗസദസ്സ് 2017'' നവോദയ കേന്ദ്രസാംസ്‌കാരിക കമ്മറ്റി കണ്‍വീനര്‍ കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു.

കിഴക്കന്‍ പ്രവിശ്യയിലുടനീളം നവോദയയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന സ്‌നേഹസദസ്സിനെകുറിച്ചും കുടുംബവേദിയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി നടത്തിവരുന്ന കേരളത്തേയും മലയാളഭാഷയേയും കുറിച്ച് പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന ''എന്റെ മലയാളം'', കുട്ടികള്‍ക്കായുള്ള അവധിക്കാല അനുഭവങ്ങള്‍, സമ്മര്‍ ക്യാമ്പുകള്‍ തുടങ്ങി ഒട്ടനവധി പരിപാടികളെ കുറിച്ചും കുടുംബവേദി കേന്ദ്ര എക്‌സിക്യൂട്ടീവംഗം ഷാഹിദ ഷാനവാസ് വിശദീകരിച്ച് സംസാരിക്കുകയുണ്ടായി. കേന്ദ്രവനിതാ കണ്‍വീനര്‍ സുഷമ രജി, ജോ;കണ്‍വീനര്‍ ഷീജ സജീവ് ,സിഹാത് ഏരീയ സെക്രട്ടറി രഘുനാഥ് കേന്ദ്രക്കമ്മറ്റിയംഗം ശ്രീജിത്ത് ,കുടുംബവേദി ട്രഷറര്‍ അനില്‍ കുമാര്‍, സിഹാത് വനിതകണ്‍വീനര്‍ പ്രജിത അജയ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. കുടുംബവേദി ഏരിയസെക്രട്ടറി രജി അഞ്ചല്‍ ഏവര്‍ക്കും നന്ദി പറഞ്ഞു കൊണ്ട് സംസാരിച്ചു.

കുടുംബവേദി എക്‌സിക്യൂട്ടീവ് അംഗങ്ങളായ രാജഗോപാല്‍, ബിജോയ്, വനിതാവേദി പ്രവര്‍ത്തകരായ ഷിമ ശ്രീജിത്ത് , താരാ രാജഗോപാല്‍, സന്ധ്യ സതീഷ്, മല്ലികാമോഹന്‍ദാസ്, മഞ്ജു നന്ദകുമാര്‍, ഷിജി, ലതാ അനില്‍ എന്നിവര്‍ കലാപരിപാടികള്‍ക്ക് നേതൃത്വം നല്‍കിയപ്പോള്‍ കുടുംബവേദിയംഗം സുനില്‍ കുമാര്‍ പരിപാടികളുടെ അവതാരകനായി. രമേശ്,കരുണാകരന്‍,എബി,സുരേഷ്, മനോജ്,അബ്ദുള്ള ഏരിയ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ,അജയന്‍,മൊയ്തീന്‍,ചന്ദ്രന്‍, ചന്ദ്രബാബു,ഇന്നു കൊടിയല്‍ തുടങ്ങിയവരും കൂടാതെ ഏരിയായിലെ മറ്റു പ്രവര്‍ത്തകരും ഓണസദ്യയ്ക്ക് നേതൃത്വം നല്‍കി.