Top
20
Wednesday, September 2017
About UsE-Paper

ഗൌരി ലങ്കേഷിന്റെ കൊലപാതകം: മാധ്യമ സ്വാതന്ത്യ്രത്തെ നടുക്കുന്നത്-പ്രതിഷേധ സംഗമം

Monday Sep 11, 2017
വെബ് ഡെസ്‌ക്‌
ഗൌരി ലങ്കേഷിന്റെ കൊലയില്‍ പ്രതിഷേധിച്ച് ബഹ്റൈനിലെ മലയാളി മാധ്യമ പ്രവര്‍ത്തകര്‍ നടത്തിയ സംഗമം പ്രദീപ് പുറവങ്കര ഉദ്ഘാടനം ചെയ്യുന്നു

മനാമ>ലോകമെമ്പാടുമുള്ള മാധ്യമ പ്രവര്‍ത്തകരെ നടുക്കുന്നതും മാധ്യമ സ്വാതന്ത്യ്രത്തിനെതിരായ കൈയ്യേറ്റവുമാണു ഗൌരി ലങ്കേഷിന്റെ കൊലയെന്ന്  ബഹ്റൈനില്‍ നടന്ന മലയാളി മാധ്യമ പ്രവര്‍ത്തകരുടെ പ്രതിഷേധ സംഗമം ചൂണ്ടിക്കാട്ടി.

 കല്‍ബുര്‍ഗിയും നരേന്ദ്ര ധബോല്‍ക്കറും ഗോവിന്ദ് പന്‍സാരെയും കൊല്ലപ്പെട്ടതിന്റെ തുടര്‍ച്ചയായി വേണം ഗൌരിയുടെ വധത്തെ കാണാന്‍. ഫാഷിസത്തിന്റെയും ജാതീയമായ അടിച്ചമര്‍ത്തലുകളുടേയും കടുത്ത വിമര്‍ശകയായിരുന്നു അവര്‍. സാമൂഹികവും രാഷ്ട്രീയവുമായ അനീതികള്‍ക്കെതിരെ സ്വന്തം പ്രസിദ്ധീകരണത്തിലൂടെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടമാണ് ഗൌരി നടത്തിയത്. നിര്‍ഭയ പത്ര പ്രവര്‍ത്തനത്തിന്റെ വക്താവായിരുന്ന പിതാവ്  പി ലങ്കേഷിന്റെ  പാത പിന്‍തുടര്‍ന്നാണ് ഗൌരി ഈ രംഗത്ത് ചുവടുറപ്പിച്ചത്. വിമത ശബ്ദങ്ങളെ അരിഞ്ഞു തള്ളുന്ന ഭീതിജനകമായ അവസ്ഥയിലേക്കാണ് രാജ്യം നീങ്ങുന്നത്. ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയുടെ ആണിക്കല്ലായ നാനാത്വത്തില്‍ ഏകത്വമെന്ന തത്വം തന്നെ അസ്തമിച്ചുപോവുമോ എന്നു ഭയപ്പെടേണ്ടിയിരിക്കുന്നു. വര്‍ഗീയ ഫാഷിസ്റ്റുകളുടെ കടന്നാക്രമണങ്ങളെ ചെറുക്കാന്‍ ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് യോഗം ആവശ്യപ്പെട്ടു.

പ്രദീപ് പുറവങ്കര ഉദ്ഘാടനം ചെയ്തു. കെടുത്താനാകാത്ത അഗ്നിയാണ് അക്ഷരമെന്നും സര്‍ഗാത്മകതയുടെയും വാര്‍ത്തയുടെയും അര്‍ഥമറിയാത്തവരാണ് ഗൌരിയുടെ ഘാതകരെന്നും പ്രദീപ് പറഞ്ഞു. 
മനാമയില്‍ നടന്ന യോഗത്തില്‍ എവി ഷെറിന്‍ അധ്യക്ഷനായിരുന്നു. കെ ടി നൌഷാദ് സ്വാഗതം പറഞ്ഞു. എം ബിജുശങ്കര്‍ പ്രമേയം അവതരിപ്പിച്ചു സംസാരിച്ചു.

അനസ് യാസിന്‍, ഹരീഷ് മേനാന്‍, രാജീവ് വെള്ളിക്കോത്ത്, ബെയ്സില്‍ നെല്ലിമറ്റം, അശോക് കുമാര്‍, ഹാരിസ് തൃത്താല, അന്‍വര്‍ മൊയ്തീന്‍, ബോബി തേവറില്‍, അനില്‍ തിരൂര്‍, പ്രമോദ് തിരൂര്‍, ഉണ്ണി സംസാരിച്ചു. സത്യന്‍ പേരാമ്പ്ര നന്ദി പറഞ്ഞു.