17 July Tuesday

അബുദാബിയിൽ നാടൻ പാട്ടുകളുടെ ഉത്സവം തീർത്ത് പ്രസീത ചാലക്കുടിയും സംഘവും

വെബ് ഡെസ്‌ക്‌Updated: Wednesday Jul 11, 2018

കൊച്ചി>നൂറിലേറെ കലാകാരൻമാരും കലാകാരികളും പ്രസീത ചാലക്കുടിയും സംഘവും അബുദാബിയിൽ നാട്ടു സംഗീതത്തിന്റെ ഉത്സവം തീർത്തു.  അബുദാബി ശക്തി തിയറ്റേഴ്‌സിന്റെ ആഭിമുഖ്യത്തിൽ നടത്തിയ യുഎഇ എക്സ്ചേഞ്ച് ഫോക്ക്ഫെസ്റ്റിലാണ്‌ നാടൻ സംഗീതവിരുന്നൊരുക്കിയത്‌. അബുദാബി മുസ്‌തഫ മലയാളി സമാജത്തിൽ തിങ്ങി നിറഞ്ഞ സദസ്സിന് അതൊരു  പുതിയായ അനുഭവമായി മാറി.

യുഎഇ എക്സ്ചേഞ്ച്  പ്രതിനിധി  വിനോദ് നമ്പ്യാർ , ലോക കേരള സഭാംഗം കെ.ബി.മുരളി, അബുദാബി കേരളം സോഷ്യൽ സെന്റർ പ്രസിഡന്റ് എ.കെ.ബീരാൻ കുട്ടി , മലയാളി സമാജം പ്രസിഡണ്ട് നാസർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
മഹാരാജാസ് കോളേജിൽ കുത്തിക്കൊന്ന വിദ്യാർത്ഥി അഭിമന്യുവിനെ അനുസ്മരിച്ചു കൊണ്ട് ശക്തികലാവിഭാഗം സെക്രട്ടറി ജയേഷ് നിലംബൂർ സംസാരിച്ചു.സുരേഷ് പാടൂർ സ്വാഗതം പറഞ്ഞു.

സംഗീത വിരുന്നിന് മുൻപായി നാടൻ കലകളിൽഗവേഷണംനടത്തുന്ന .പ്രസീത ചാലക്കുടിക്ക് ശക്തി തിയറ്റേഴ്സിന്റെ ഉപഹാരം ശക്തി തിയറ്റേഴ്സ് പ്രസിഡണ്ട് വി പി കൃഷ്ണകുമാർ നൽകി.കേരളത്തിന്റെ തനതു നാടൻകലകളും, കേട്ട് മറന്ന നാടൻ പാട്ടുകളും ഫോക്ക് ഫെസ്റ്റ് ഉത്സവ പ്രതീതിയാണ് നൽകിയത്.

പ്രധാന വാർത്തകൾ
Top