20 June Wednesday

കടുത്ത ചൂടിലും രക്തദാനവുമായി പ്രവാസി തൊഴിലാളികൾ

വെബ് ഡെസ്‌ക്‌Updated: Monday Jun 11, 2018

കുവൈത്ത് സിറ്റി> ബിഡികെ കുവൈത്ത് ചാപ്റ്റർ നടത്തിവരുന്ന രക്തദാന ക്യാമ്പുകൾ എല്ലാം തന്നെ ഒന്നിനൊന്ന് വ്യത്യസ്തമായവയാണ്. ലോക രക്തദാതൃദിനാചരണത്തിന്റെയും, പരിശുദ്ധ റമദാനിന്റെയും ഭാഗമായി ജൂൺ മാസം സംഘടിപ്പിക്കുന്ന രണ്ടാമത്തെ ക്യാമ്പ് അതിന്റെ പ്രത്യേകതകൾ കൊണ്ട്  തികച്ചും വിഭിന്നമായിരുന്നു.ഫ്‌ളോർ ദേവൂ ഹുണ്ടായി ജെവിയുടെ(എഫ്‌ഡിഎച്ച്‌ജെവി) യുടെ പങ്കാളിത്തത്തോടെ അവരുടെ തന്നെ ട്രെയിനിങ് സെന്ററിൽ  ആണ് ഇത്തവണ ക്യാമ്പ് സംഘടിപ്പിച്ചത്.
വിവിധ രാജ്യക്കാരായ 125 ഓളം തൊഴിലാളികൾ നൈറ്റ്‌ ഡ്യൂട്ടിക്ക്‌ ശേഷം പോലും രാവിലെ പതിനൊന്ന് വരെ രക്തദാനത്തിനായി ക്ഷമയോടെ കാത്തിരുന്നു.

പ്രശംസനീയമായ രീതിയിലാണ് എഫ്‌ഡിഎച്ച്‌ജെവി ക്യാന്പ്‌ ഒരുക്കിയിരുന്നത്ക്യാമ്പ് വിജയിപ്പിക്കുന്നതിൽ എഫ്‌ഡിഎച്ച്‌ജെവിയുടെ ഹെൽത്ത് കോർഡിനേറ്റർ ജോൺ ജേക്കബിന്റെ പങ്ക് വലുതാണ്. ഷിഫ അൽ ജസീറ, ഫഹഹീൽ സെന്റർ പൂർണ്ണ പിന്തുണയുമായി തുടക്കം മുതൽ തന്നെ കൂടെ ഉണ്ടായിരുന്നു. സെൻട്രൽ ബ്ലഡ് ബാങ്കിലെ ഡോക്ടർമാർ ഉൾപ്പെടെ പതിനഞ്ചോളം വരുന്ന സംഘത്തിന്റെ സേവനം പരമാവധി ദാതാക്കളെ സ്വീകരിക്കുന്നതിന് സഹായകമായി.
രക്തദാനപ്രവർത്തനങ്ങളിൽ പങ്കെടുത്തതിനുളള ഉപഹാരം ബിഡികെ കുവൈത്ത് ചാപ്റ്റർ പ്രവർത്തകർ എഫ്‌ഡിഎച്ച്‌ജെവി ഡയറക്ടർ ബ്രയാൻ സ്പ്രേക്കർക്ക് കൈമാറി. കുവൈത്തിലെ പ്രവാസി സമൂഹത്തിൽ രക്തദാന ക്യാമ്പുകൾ, ബോധവൽക്കരണ പരിപാടികൾ എന്നിവ സംഘടിപ്പിക്കുവാനും; അടിയന്തിര സാഹചര്യങ്ങളിൽ രക്തദാതാക്കളെ ലഭിക്കുവാനും ബിഡികെ കുവൈത്ത് ടീമിനെ 6999 7588 / 6501 2380 / 5151 0076 /6676 9981 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

 

പ്രധാന വാർത്തകൾ
Top