Top
20
Tuesday, February 2018
About UsE-Paper

ട്രാസ്ക് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു

Wednesday Jan 11, 2017
വെബ് ഡെസ്‌ക്‌

കുവൈറ്റ്‌ സിറ്റി > തൃശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് അംഗങ്ങൾക്ക് വേണ്ടി ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. മിഷിരിഫ് ഫുട്ബോൾ ഗ്രൗണ്ടിൽ വച്ച് നടന്ന ടൂർണമെന്റ് അസോസിയേഷൻ പ്രസിഡന്റ് സെബാസ്ടിൻ വാതുകാടൻ ഉദ്ഘാടനം ചെയ്തു.

സ്പോർട്സ് കൺവീനർ ജോസഫ് കനകൻ സ്വാഗതവും ട്രെഷറർ ഹരി കുളങ്ങര നന്ദിയും രേഖപ്പെടുത്തി. ചടങ്ങിൽ മുൻ ഇന്ത്യൻ ഫുട്ബോൾ ടീം അംഗം ജയകുമാർ, വിവ കേരള മുൻ കോച്ച് ബിജു ജോണി, കേഫാക് ജനറൽ സെക്രട്ടറി മൻസൂർ കുന്നത്തേരി എന്നിവർ വിശിഷ്ടാഥിതികൾ ആയിരുന്നു. കേഫാക് പ്രസിഡന്റ് ഗുലാം മുസ്തഫ ടൂർണമെന്റ്കിക്ക് ഓഫ് ചെയ്തു. വിവിധ ഏരിയയിൽ നിന്നും എട്ടു ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ സാൽമിയ ഏരിയ വിജയികൾ ആയി.

റണ്ണേഴ്സ് അപ്പ് ജഹ്റയും, പ്ലയെർ ഓഫ് ദി ടൂർണമെന്റ് മുഹ്സിൻ (സാൽമിയ) ബെസ്റ്റ് ഫോർവേഡ് ഷെഫീഖ് (സിറ്റി) ബെസ്ററ് ഡിഫന്റർ ശ്രീലേഷ് (സിറ്റി) ബെസ്ററ് ഗോൾ കീപ്പർ സുജിത് (സിറ്റി) എന്നിവരെയും തിരഞ്ഞെടുത്തു. വിജയികൾക്ക് അസോസിയേഷൻ ഭാരവാഹികൾ ട്രോഫികൾ കൈമാറി.