Top
21
Wednesday, February 2018
About UsE-Paper

കോട്ടുമല ബാപ്പു മുസ്ലിയാരുടെ നിര്യാണത്തില്‍ സമസ്ത ബഹ്റൈന്‍ അനുശോചിച്ചു

Wednesday Jan 11, 2017
വെബ് ഡെസ്‌ക്‌

മനാമ > പ്രമുഖ പണ്ഡിതനും  സമസ്ത വിദ്യഭ്യാസ ബോര്‍ഡ് സെക്രട്ടറിയും ഹജ്ജ് കമ്മറ്റി സുപ്രഭാതം ചെയര്‍മാനുമായ ശൈഖുനാ കോട്ടുമല ബാപ്പു മുസ്ലിയാരുടെ നിര്യാണത്തില്‍ സമസ്ത ബഹ്റൈന്‍ നേതാക്കള്‍ അനുശോചിച്ചു. ,

1975ല്‍ പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജില്‍ നിന്നും ഫൈസി ബിരുദം സ്വീകരിച്ച് കര്‍മ രംഗത്തിറങ്ങിയ അദ്ധേഹം കഴിഞ്ഞ നാലു പതിറ്റാണ്ടു കാലമായി സമസ്തക്കും മുസ്ലിം കേരളത്തിനും നല്‍കിയ സംഭാവനകള്‍ അതുല്ല്യമാണെന്നും  മത ഭൗതിക മേഖലകളില്‍ ഒരു പോലെ തിളങ്ങിയ അദ്ധേഹത്തിന്‍റെ പാണ്ഢിത്യവും കര്‍മ കുശലതയും സമസ്തക്കും സമുദായത്തിനും തീരാ നഷ്ടമാണെന്ന് സമസ്ത ബഹ്റൈന്‍ പ്രസിഡന്‍റ് സയ്യിദ് ഫഖ്റുദ്ധീന്‍ കോയ തങ്ങള്‍, സെക്രട്ടറി എസ്.എം.അബ്ദുല്‍ വാഹിദ്, ട്രഷറര്‍ വി.കെ കുഞ്ഞഹമ്മദ് ഹാജി എന്നിവര്‍ അനുശോചന സന്ദേശത്തില്‍ അറിയിച്ചു.

 പ്രായത്തെ വെല്ലുന്ന കര്‍മകുശലതയും മതഭൗതിക മേഖലകളില്‍ ക്രിത്യമായ അറിവും പാണ്ഢിത്യവുമുള്ള അദ്ധേഹത്തിന്‍റെ  വിയോഗം ഇന്നത്തെ സാഹചര്യത്തില്‍ സമസ്തക്കും മുസ്ലിം കേരളത്തിനും തീരാ നഷ്ടമാണ്. 2014 ലാണ് അവസാനമായി കോട്ടുമല ബാപ്പു മുസ്ലിയാര്‍ ബഹ്റൈനിലെത്തിയത്.സമസ്ത വിദ്യഭ്യാസ ബോര്‍ഡ് സെക്രട്ടറിയും ഹജ്ജ് കമ്മറ്റി സുപ്രഭാതം ചെയര്‍മാനുമായ ശൈഖുനാ കോട്ടുമല ബാപ്പു മുസ്ലിയാരുടെ പേരിലുള്ള മയ്യിത്ത് നിസ്കാരവും പ്രത്യേക പ്രാര്‍ത്ഥനയും നാളെ (വ്യാഴാഴ്ച) രാത്രി 9.30 ന് മനാമയിലെ സമസ്ത ആസ്ഥാനത്ത് നടക്കും.

Related News

കൂടുതൽ വാർത്തകൾ »