Top
24
Friday, November 2017
About UsE-Paper

റോഹിന്‍ഗ്യന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ജിദ്ദ നവോദയ

Friday Nov 10, 2017
വെബ് ഡെസ്‌ക്‌

ജിദ്ദ > മ്യാന്മാറിലെ ഭരണകൂട ഭീകരതയാല്‍ നിഷ്ഠൂരമായ പീഡനങ്ങള്‍ അനുഭവിക്കുന്ന റോഹിന്‍ഗ്യന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ജിദ്ദ നവോദയ. സൂര്യകാന്തിനോവ് എന്ന സാംസ്കാരിക പരിപാടിയില്‍ അഭയാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പ്രവര്‍ത്തകര്‍ മെഴുകുതിരി തെളിയിച്ചു.

അഭയാര്‍ത്ഥികളോട് കേന്ദ്ര സര്‍ക്കാര്‍ പുലര്‍ത്തുന്ന നിഷേധാത്മക സമീപനത്തിനെതിരെ ശബ്ദം ഉയര്‍ന്നു വരണമെന്ന് നവോദയ പ്രസിഡന്റ് ഷിബു തിരുവനന്തപുരം പറഞ്ഞു. ചടങ്ങില്‍ പ്രശസ്ത കവി മുരുകന്‍ കാട്ടാക്കടയും ജിദ്ദയിലെ സാഹിത്യ സാംസ്കാരിക കലാരംഗങ്ങളിലെ പ്രഗല്‍ഭരും  പങ്കെടുത്തു.