Top
18
Monday, December 2017
About UsE-Paper

ജിദ്ദ നവോദയ 'തിളക്കം 2017 'സാംസ്‌കാരിക സംഗീത പരിപാടി സംഘടിപ്പിച്ചു

Tuesday Oct 10, 2017
വെബ് ഡെസ്‌ക്‌

ജിദ്ദ  > ജിദ്ദ നവോദയ ഖാലിദ് ബിന്‍ വലീദ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ''തിളക്കം 2017'' എന്നപേരില്‍ സാംസ്‌കാരിക സംഗീത പരിപാടി സംഘടിപ്പിച്ചു.
ജിദ്ദ നവോദയ മുഖ്യ രക്ഷാധികാരി വി.കെ. റൗഫ് ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍, പ്രസിഡന്റ് ഷിബു തിരുവനന്തപുരം, ആക്ടിംഗ് ജനറല്‍സെക്രട്ടറി ശ്രീകുമാര്‍ മാവേലിക്കര, ട്രഷറര്‍ മജീദ് കോഴിക്കോട്, ഏരിയ സെക്രട്ടറി റഫീക്ക് പത്തനാപുരം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

യൂനിറ്റ് പ്രസിഡന്റ് നാരായണന്‍ കുട്ടി അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി  യൂസഫ് മേലാറ്റൂര്‍ സ്വാഗതവും ജോ: സെക്രട്ടറി അനസ്സ് ബാവ നന്ദിയും പറഞ്ഞു.
തുടര്‍ന്ന് നടന്ന ''ഒച്ച' ക്രിയേഷന്‍സിന്റെ പഴയതും പുതിയതുമായ മലയാള, മാപ്പിള ഗാനങ്ങള്‍ കോര്‍ത്തിണക്കിയ ഗാനമേള കാണികളെ ഹരം കൊള്ളിച്ചു. ജിദ്ദ നവോദയ കലാകാരന്‍മാര്‍ അണിയിച്ചൊരുക്കിയ സിനിമാറ്റിക്ക് ഡാന്‍സും, ഗാനങ്ങളും ചടങ്ങിന് കൊഴുപ്പേകി.





 

Related News

കൂടുതൽ വാർത്തകൾ »