22 November Thursday

കുവൈറ്റിൽ നവകേരള നിർമ്മിതി സമ്മേളനം ഇന്ന്‌

സാം പൈനുംമൂട്‌Updated: Friday Nov 9, 2018

കുവൈറ്റ്‌ സിറ്റി> ലോക കേരള സഭാംഗങ്ങളുടെയും നോർക്കയുടെയും സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന നവകേരള നിർമ്മിതിക്കായുള്ള ഫണ്ട് ശേഖരണത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് LKS ഭാരവാഹികൾ അറിയിച്ചു. നാളിതുവരെ നടന്ന പ്രവർത്തനങ്ങൾ കുവൈറ്റ് മലയാളി സമൂഹവുമായി പങ്കുവെക്കുവാനായി നവംബർ 9 ന് സമ്മേളനം സംഘടിപ്പിക്കുന്നു.

അബ്ബാസിയായി ലു ളള യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വൈകിട്ട് 5.30 നാണ് സമ്മേളനം ആരംഭിക്കുന്നത്. നോർക്ക ഡയറക്ടർ ബോർഡ് അംഗം പത്മശ്രീ ഡോ. രവി പിള്ള പങ്കെടുക്കുന്ന സമ്മേളനത്തിൽ കുവൈറ്റിൽ നിന്നു സമാഹരിച്ച തുകയും ലിസ്റ്റും Chief Minister's Distress Relief Fund അദ്ദേഹം ഏറ്റുവാങ്ങും.

മഹാദുരന്തത്തിൽ തകർന്ന കേരളത്തെ നവകേരളമാക്കി തീർക്കാനുള്ള കേരള സർക്കാരിന്റെ തീരുമാനം അനുസരിച്ച് ഒക്ടോബർ മൂന്നാം വാരം വ്യവസായ മന്ത്രി ഇ.പി. ജയരാജന്റെയും ഗവ. സെക്രട്ടറിയുടെയും കുവൈറ്റ് സന്ദർശനം കേന്ദ്ര ഗവൺമെന്റ അനുമദി നിഷേധിച്ച സാഹചര്യത്തിലാണ് ഇത്തരമൊരു സമ്മേളനം അനിവാര്യമായി തീർന്നത്.

മലയാളികളോടൊപ്പം സ്വദേശികളുടെയും വിദേശികളുടെയും നേതൃത്വത്തിലുള്ള സ്ഥാപനങ്ങളും  തൊഴിലാളികളും നവകേരള നിർമ്മിതിക്കായുള്ള സംഭാവനകളും  സാലറി ചലഞ്ചിനും ക്രൗഡ് ഫണ്ടിംഗിനും ധാരണകളിൽ പങ്കാളികബായിട്ടുണ്ട്.

ഈ ദൗത്യത്തിന്റെ വിജയത്തിനായി കുവൈറ്റ് മലയാളി സംഘടനകളുടെയും സ്ഥാപനങ്ങളുടെയും  വ്യക്തികളുടെയും സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക, ടെലി. 69305747, 972 55101, 66059867, 97579814, 51111 541, 97894964, 66656642.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top