22 November Thursday

ബഹ്‌റൈൻ പ്രതിഭ - ഭൂമിമലയാളം ദിനാചരണം

വെബ് ഡെസ്‌ക്‌Updated: Friday Nov 9, 2018

മനാമ>ലോകത്തിന്റെ മുക്കിലും മൂലയിലും വരെ പടര്‍ന്നുകിടക്കുന്ന മലയാളിസമൂഹത്തെ ഭാഷാടിസ്ഥാനത്തില്‍ കോര്‍ത്തിണക്കി ആഗോളതലത്തില്‍ സംഘടിപ്പിക്കുന്ന  ഭൂമിമലയാളം
 ദിനാചരണം ബഹ്‌റൈൻ പ്രതിഭ ആഘോഷപൂർവം ആചരിച്ചു . സാംസ്കാരികകാര്യ വകുപ്പിനു കീഴില്‍ മലയാള ഭാഷാപഠനവും പ്രചാരണവും പ്രവാസിമലയാളികള്‍ക്കിടയില്‍ നിര്‍വഹിക്കാന്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമായ മലയാളം മിഷനാണ് ഈ ബൃഹദ്ഉദ്യമത്തിന് പിന്നില്‍. എവിടെയെല്ലാം മലയാളി, അവിടെയെല്ലാം മലയാളം എന്ന മലയാളം മിഷന്റെ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ക്യാംപെയ്ന്‍ വിഭാവനം ചെയ്തിരിക്കുന്നത്.ലോകഭൂപടത്തിന്റെ വിശാലക്യാന്‍വാസില്‍ മലയാളി സാന്നിധ്യം വരച്ചുകാട്ടുന്ന ലോകമലയാള ദിനാചരണമാണ് ഭൂമിമലയാളത്തിന്റെ പ്രധാനഘടകം. നവംബര്‍ ഒന്നുമുതല്‍ നാലുവരെ ഓസ്ട്രേലിയ മുതല്‍ അമേരിക്ക വരെയായി വിവിധ രാജ്യങ്ങളില്‍ ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിനു മലയാളികളെ സംഘടിപ്പിച്ചുകൊണ്ടുള്ള ഭാഷാപ്രതിജ്ഞയിലൂടെയാണ് ലോകമലയാളദിനാചരണം നടന്നത് . ഭാഷ പ്രതിജ്ജ രചിച്ചത് കവി സച്ചിതാനന്ദൻ ആണ് .
 
ബഹ്‌റൈൻ പ്രതിഭയിൽ നടന്ന ചടങ്ങിൽ പ്രതിഭ പ്രസിഡന്റ് മഹേഷ് മൊറാഴ  അധ്യക്ഷൻ ആയിരുന്നു . സെക്രട്ടറിഷെരിഫ് കോഴിക്കോട് സ്വാഗതം പറഞ്ഞു . കവിയും സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകനും ആയ ഫിറോസ് തിരുവത്ര , പ്രദീപ് പത്തേരി എന്നിവർ ഭാഷാ സാംസ്‌കാരിക പ്രഭാഷണങ്ങൾ നടത്തി . പ്രതിഭ നേതാക്കൾ ആയ പി ടി നാരായണൻ , സി വി നാരായണൻ , എ വി അശോകൻ , ബഹ്‌റൈൻ കേരളീയ സമാജം ഭാരവാഹികൾ ആയ മോഹൻരാജ് , ബിജു എം സതീഷ് തുടങ്ങിയവർ ആശംസ അർപ്പിച്ചു സംസാരിച്ചു .
പ്രതിഭ സാഹിത്യ വിഭാഗം കൺവീനർ അനഘ രാജീവൻ ഭാഷാ പ്രതിജ്ജ ചൊല്ലിക്കൊടുത്തു  . പ്രതിഭ വനിതാ വേദി , ബാലവേദി , സാഹിത്യ വേദി , പ്രസംഗവേദി തുടങ്ങിയവയുടെ ആഭിമുഖ്യത്തിൽ വിവിധ കലാപരിപാടികളും , കേരള മാതൃകയിൽ ഭാഷാ അക്ഷര ജ്വാല തെളിയിക്കലും അനുബന്ധ മായി നടന്നു .

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top