22 November Thursday

നവോദയ കേന്ദ്രസമ്മേളനം: സെമിനാര്‍ സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Nov 9, 2018

ദമ്മാം> നവോദയ കിഴക്കന്‍ പ്രവിശ്യ എട്ടാമത് കേന്ദ്ര സമ്മേളനത്തോടനുബന്ധിച്ചു കര്‍ഷക സമരങ്ങളുടെ സാമൂഹിക വേരുകള്‍ എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാര്‍ സംഘടിപ്പിച്ചു. നവോദയ കേന്ദ്ര മീഡിയ കമ്മറ്റി സംഘടിപ്പിച്ച സെമിനാറില്‍ പ്രഭാഷകനും ഇടതുപക്ഷ സാംസ്കാരിക പ്രവര്‍ത്തകനുമായ ജയചന്ദ്രന്‍ നെരുവമ്പ്രം വിഷയം അവതരിപ്പിച്ചു.

കേന്ദ്ര മീഡിയ കമ്മറ്റി വൈ: ചെയര്‍മാന്‍ സലിം മണാട്ട് മോഡറേറ്റര്‍ ആയി. മീഡിയ കണ്‍വീനര്‍ വിഷ്ണുദത്ത് സ്വാഗതം പറഞ്ഞു ആധുനിക ഇന്ത്യയുടെ ചരിത്ര നിര്‍മ്മിതിയില്‍  കര്‍ഷകസമരങ്ങള്‍ വഹിച്ച പങ്കു വലുതാണ്‌, കര്‍ഷകസമരങ്ങളുടെ വേര് ഭൂവുടമാ സമ്പ്രദായവുമായി ബന്ധപ്പെട്ടു നില്‍ക്കുന്നതിനാല്‍ എല്ലാ കര്‍ഷക പ്രക്ഷോഭങ്ങളുടെയും കേന്ദ്ര പ്രമേയങ്ങളിലൊന്നു ഇന്ത്യന്‍ ജാതിവ്യവസ്ഥ തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. 

നവോദയ രക്ഷാധികാരി സമിതി അംഗം ബഷീര്‍ വരോട്, ഓ ഐ സി സി ഗ്ലോബല്‍ വക്താവ് മന്‍സൂര്‍ പള്ളൂര്‍, ലോക കേരള സഭാംഗം ആല്‍ബിന്‍ ജോസഫ്, കേന്ദ്ര ബാലവേദി കണ്‍വീനര്‍ രശ്മി രഘുനാഥ് എന്നിവര്‍ സംസാരിച്ചു. നവോദയ കേന്ദ്ര വൈ: പ്രസിഡന്‍റ് എം ബഷീര്‍ ഉപസംഹരിച്ചു. നവോദയ ജനറല്‍സെക്രട്ടറി എം എം നയീം, പ്രസിഡന്‍റ് പവനന്‍ മൂലക്കീല്‍ എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു, മീഡിയ കമ്മിറ്റി അംഗം റൈജു നന്ദി പറഞ്ഞു.  


പ്രധാന വാർത്തകൾ
Top