21 November Wednesday

ഐഎംസിസി കുവൈറ്റ് കമ്മറ്റിഎസ്.എ.പുതിയവളപ്പിൽ അനുസ്മരണം സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Nov 9, 2018

കുവൈറ്റ്‌സിറ്റി> വർഷങ്ങളോളം ഇന്ത്യൻനാഷണൽ ലീഗ് കേരള സംസ്ഥാനപ്രസിഡണ്ടായിരുന്ന എസ്.എ പുതിയവളപ്പിൽ സേട്ടു  സാഹിബ് സമൂഹത്തിനു മുന്നിൽ കാണിച്ച ധാർമിക രാഷ്ട്രീയത്തിന്റെ മാതൃകയായിരുന്നു എന്ന് അനുസ്മരണ   പ്രഭാഷണം നടത്തിയ ഐ എം സി സി  ജി സി സി ചെയർമാൻ സത്താർ കുന്നിൽ പറഞ്ഞു.

സമൂഹത്തിന്റെ പൊതു വിഷയങ്ങളിൽ മതേതരത്വ നിലപാടുകൾ സ്വീകരിച്ച , രാഷ്ട്രീയം വ്യക്തിപരമായ നേട്ടങ്ങൾക്കു ഉപയോഗിക്കാത്ത നേതാവായിരുന്നു എസ്  എ പുതിയവളപ്പിൽ എന്ന് കല കുവൈത് പ്രതിനിധി സി കെ നൗഷാദ്  അഭിപ്രാപ്പെട്ടു

എസ്.എയുടെജീവിതത്തിലെയുംപെരുമാറ്റത്തിലെയുംലാളിത്യത്യവും പൊതു പ്രവർത്തനരംഗത്ത് കാത്തുസൂക്ഷിച്ചവിശുദ്ധിയും ഇന്നത്തെ രാഷ്ട്രീയക്കാർക്കിടയിൽ വേറിട്ട് നിർത്തുന്നതാണെന്നു ഐ എം സി സി കുവൈറ്റ് കമ്മിറ്റീ ചെയർമാൻ ശരീഫ് താമരശ്ശേരി പറഞ്ഞു.  ജാബിർ പൂച്ചക്കാട്, അഷ്‌റഫ്  കൂളിയങ്കാൽ  ,  ഖാലിദ് ബേക്കൽ,എന്നിവർ സംസാരിച്ചു.  വർക്കിംഗ് പ്രസിഡന്റ് ശരീഫ് കൊളവയലിന്റെ അദ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി അബൂബക്കർ എ. ആർ നഗർ സ്വാഗതവും കുഞ്ഞമ്മദ് അതിഞ്ഞാൽ നന്ദിയും പറഞ്ഞു.


പ്രധാന വാർത്തകൾ
Top