Top
18
Saturday, November 2017
About UsE-Paper

നവോദയ കിലോ അഞ്ച് ഏരിയ കണ്‍വെന്‍ഷന്‍

Thursday Nov 9, 2017
വെബ് ഡെസ്‌ക്‌

ജിദ്ദ > ജിദ്ദ നവോദയ കിലോ അഞ്ച് ഏരിയ കണ്‍വെന്‍ഷന്‍ റഷീദ് കണിച്ചേരി നഗറില്‍ നടന്നു. നാസര്‍ പന്മന അധ്യക്ഷത വഹിച്ചു.

നോട്ട് അസാധുവാക്കല്‍ പ്രധാനമന്തിയുടെ വകതിരിവില്ലാത്ത തീരുമാനമായിരുന്നുവെന്ന്  കണ്‍വെന്‍ഷന്‍ ഉദഘാടനം ചെയ്തു കൊണ്ട്
നവോദയ രക്ഷാധികാരി വി കെ റൌഫ് പറഞ്ഞു. നോട്ട് നിരോധനം കൊണ്ട് കുത്തകകളും,വന്‍കിട മുതലാളിമാരും  മാത്രമാണ് വിഷമം അനുഭവിക്കാതിരുന്നത് .കോടാനകോടി ജനങ്ങളും, ഇടത്തരക്കാരും പൊറുതിമുട്ടുന്ന അവസ്ഥ ഉണ്ടായി.ഇതിനെല്ലാം മോദിയും ബിജെപിയും മറുപടി പറയേണ്ടി വരുമെന്ന്  വി കെ  റൌഫ് അഭിപ്രായപ്പെട്ടു .

ഷെറിന്‍ , വിജോയ് മുഴപ്പിലങ്ങാട് എന്നിവര്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു. കിലോ അഞ്ച് ഏരിയ സെക്രട്ടറി ആസിഫ് കരുവാറ്റ സംഘടന റിപ്പോര്‍ട്ടും സൈദ് മുഹമ്മദ് സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. നവോദയ പ്രസിഡന്റ് ഷിബു തിരുവനന്തപുരം,സെക്രട്ടറി നവാസ് വെമ്പായം ,രക്ഷാധികാരി സമിതിയംഗംങ്ങളായ സലാഹുദ്ധീന്‍ വെമ്പായം,സിഎം അബ്ദുറഹ്മാന്‍,അബ്ദുറഹ്മാന്‍ വണ്ടൂര്‍ ,മജീദ് കോഴിക്കോട്, ഫിറോസ് മുഴപ്പിലങ്ങാട് ,സിസി വൈസ് പ്രസിഡന്റ് അര്‍ഷാദ് ഫാറൂഖ് ,ഗഫൂര്‍ മമ്പാട്, മോഹന്‍ദാസ്, ബഷീര്‍ മമ്പാട്,കൃഷ്ണകുമാര്‍, തുടങ്ങിയവര്‍ സംസാരിച്ചു.

കണ്‍വെന്‍ഷന്‍ ഏരിയ കമ്മിറ്റിയുടെ പുതിയ സെക്രട്ടറിയായി സാലിഹിനെയും,ജോയിന്റ് സെക്രട്ടറിയായി ഷെറിനെയും പുതുതായി തെരഞ്ഞെടുത്തു.
സുലൈമാന്‍ കട്ടുപ്പാറ, സുന്ദര്‍,സലീം ,സതീഷ് ഖാന്‍ എന്നിവരെ കമ്മിയിലേക്ക് ഉള്‍പ്പെടുത്തി. കുടുംബവേദി കണ്‍വീനറായി ജോഷി സുകുമാരനെയും ,വനിത വേദി കണ്‍വീനറായിവിജി വിജയകുമാറിനെയും തെരഞ്ഞെടുത്തു . രതീഷ് മുത്തു സ്വാഗതവും,സാലിഹ് നന്ദിയും പറഞ്ഞു .