13 December Thursday

പത്തു വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ക്ക് പെര്‍മിറ്റ് നല്‍കരുതെന്ന് കുവൈറ്റ് ട്രാഫിക് മന്ത്രാലയം

വെബ് ഡെസ്‌ക്‌Updated: Tuesday Oct 9, 2018

കുവൈറ്റ് സിറ്റി > പത്തു വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ക്ക് പെര്‍മിറ്റ് നല്‍കരുതെന്ന് കുവൈറ്റ് ട്രാഫിക് മന്ത്രാലയം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഗതാഗത വകുപ്പിന്റെ ഈ നിര്‍ദ്ദേശത്തിന് പരിസ്ഥിതി മന്ത്രാലയത്തിന്റെ പിന്തുണകൂടിയുണ്ട്. റോഡുകളിലെ വാഹനപെരുപ്പും കുറക്കാന്‍ ഇത്തരം നടപടികള്‍ കൂടിയേ തീരൂ എന്നാണു ഈ നിര്‍ദ്ദേശം മുന്നോട്ടു വെക്കാന്‍ പ്രേരിപ്പിക്കുന്നതെന്നും പ്രാദേശിക ദിനപത്രത്തെ ഉദ്ദരിച്ചുള്ള വാര്‍ത്തകള്‍ പറയുന്നു.

നിര്‍ദ്ദേശ നടപ്പിലാക്കുകയാണെങ്കില്‍ വലിയതോതിലുള്ള അന്തരീക്ഷ മലിനീകരണം തടയാന് കഴിയുമെന്ന് കരുതുന്നതായി പരിസ്ഥിതി വകുപ്പ് വിലയിരുത്തുന്നുണ്ട്. മുന്‍പും ഗതാഗത വകുപ്പ് ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ടു വെച്ചിരുന്നെങ്കിലും മന്ത്രിസഭാ അത് പരിഗണിച്ചിരുന്നില്ല. മാത്രവുമല്ല, നിരോധനം വാഹനങ്ങളുടെ സ്‌പെയര്‍ പാര്‍ട്‌സ് കച്ചവടത്തെ പ്രതികൂലമായി ബാധിക്കുമെന്നും ഈ രംഗത്തുള്ളവര്‍ കരുതുന്നുണ്ട്. രാജ്യത്തെ വാഹന ഗതാഗത കുരുക്ക് ഒഴിവാക്കാനും അന്തരീക്ഷ മലിനീകരണം തടയാനും വിവിധ നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുകയാണ് സര്‍ക്കാര്‍.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top