13 December Thursday

കെഇഎ കുവൈറ്റ് സിറ്റി ഏരിയ രക്തദാന ക്യാമ്പ് നടത്തി.

വെബ് ഡെസ്‌ക്‌Updated: Tuesday Oct 9, 2018

കുവൈറ്റ് > കാസര്‍ഗോഡ് ജില്ലാ അസോസിയേഷന്‍  സിറ്റി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കുവൈറ്റ് ബ്ലഡ് ബാങ്ക് ജാബ്രിയയുടെ സഹകരണത്തോടെ രക്തദാന ക്യാമ്പ് നടത്തി. നിരവധി പ്രവര്‍ത്തകര്‍ രക്തം നല്‍കുകയുണ്ടായി.  കെ ഇ എ  കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് സത്താര്‍ കുന്നില്‍, ജനറല്‍ സെക്രട്ടറി സലാം കളനാട്, മുഹമ്മദ് കുഞ്ഞി,അഷ്റഫ് തൃക്കരിപ്പൂര്‍, മുനീര്‍ കുണിയ, കബീര്‍ തളങ്കര, അസിസ് തളങ്കര,ഫായിസ് ബേക്കല്‍,  സിറ്റി ഏരിയ പ്രസിഡന്റ് ഹാരിസ് മുട്ടുംതല, ജനറല്‍ സെക്രട്ടറി റസാഖ് ചെമ്മനാട്, ട്രഷറര്‍ മൊയ്ദീന്‍ ഉദുമ,ഓര്‍ഗനൈസിങ് സെക്രട്ടറി  അനുരാജ്,ജ.ഒ അബ്ദുള്‍റഹിമാന്‍, അബ്ദുള്ള കാടംകോഡ്  എന്നിവര്‍ നേതൃത്വം നല്‍കി.

 


പ്രധാന വാർത്തകൾ
Top