13 December Thursday

കാസര്‍ഗോഡ് ഉത്സവ് 2018 നവംബര്‍ 30ന്

വെബ് ഡെസ്‌ക്‌Updated: Tuesday Oct 9, 2018

കുവൈറ്റ് സിറ്റി > കുവൈറ്റിലെ കാസര്‍ഗോഡ് ജില്ലക്കാരുടെ പൊതുവേദിയായ കാസര്‍ഗോഡ് എക്‌സ്പാറ്റ്സ് അസോസിയേഷന്‍ കെഇഎ കുവൈറ്റ്, കാസറഗോഡ് ഉത്സവ് 2018 നവംബര്‍ 30ന്  വെള്ളിയാഴ്ച വൈകുന്നേരം 3 മണി മുതല്‍ ഖൈത്താന്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂളില്‍ വിപുലമായ പരിപാടികളോടെ ആഘോഷിക്കാന്‍ തീരുമാനിച്ചു.
കുവൈറ്റിലുള്ള കാസറഗോഡ് ജില്ലക്കാരെ ഒരുമിപ്പിക്കുന്നതിനും പരസ്‌പരം സഹായിക്കുന്നതിനും വേണ്ടി കഴിഞ്ഞ 14 വര്‍ഷങ്ങളായി നടത്തിപ്പോരുന്ന പ്രവര്‍ത്തനങ്ങളുടെ തുടര്‍ പരിപാടിയായിട്ടാണ് കാസറഗോഡ് ഉത്സവ് കൊണ്ടാടുന്നത്. 

പരിപാടിയോടനുബന്ധിച്ചു പുറത്തിറക്കുന്ന ചാരിറ്റി കൂപ്പണ് റെവല്യൂഷന്‍ ബര്‍ഗറിന്റെ ഉടമ അന്‍സാര്‍ കൂപ്പണ്‍ കണ്‍വീനര്‍ അബ്ദു കടവത്തിനു നല്‍കി പ്രകാശനം ചെയ്തു.  പ്രസ്തുത പരിപാടിയില്‍ കെ ഇ എ കേന്ദ്ര  പ്രസിഡന്റ് സത്താര്‍ കുന്നില്‍ അധ്യക്ഷം വഹിച്ചു, ജനറല്‍ സെക്രട്ടറി സലാം കളനാട്, വര്‍ക്കിംഗ് പ്രസിഡന്റ് ഹമീദ് മദൂര്‍,  ഓര്‍ഗനേസിങ് സെക്രട്ടറി നളിനാക്ഷന്‍, അഡ്വൈസറി ബോര്‍ഡ്അംഗം അനില്‍ കള്ളാര്‍,  ചീഫ് കോഡിനേറ്റര്‍ അഷ്റഫ് തൃക്കരിപ്പൂര്‍, ആഘോഷ കമ്മിറ്റി കണ്‍വീനര്‍ മുഹമ്മദ് കുന്ഹി മറ്റു കമ്മിറ്റി ഭാരവാഹികള്‍ എന്നിവര്‍ സംബന്ധിച്ചു.

അന്തരിച്ച പ്രശസ്‌ത നടന്‍ കലാഭവന്‍ മണിയുടെ നാടന്‍ പാട്ടുകള്‍ പാടി പ്രവാസ ലോകത്തു വൈറല്‍ ആക്കിയ പ്രശസ്ത നാടന്‍ പാട്ട് ഗായകനും കോമഡി ഉത്സാവ് ഫെയിമുമായ കെ കെ കോട്ടിക്കുളം മാപ്പിളപ്പാട്ട് രംഗത്തെ പുത്തന്‍ താരോദയം ഫിറോസ് നാദാപുരം കെ ഇ എ ബാന്‍ഡിലെ കലാകാരന്മാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഗാനമേള, ഒപ്പന, തിരുവാതിരക്കളി, നൃത്തനൃത്യങ്ങള്‍, സിനിമാറ്റിക് ഡാന്‍സ്, സ്‌കിറ്റ് തുടങ്ങിയ ആകര്‍ഷകമായ കലാപരിപാടികള്‍ കാസറഗോഡ് ഉത്സവിന് മാറ്റുകൂട്ടും.


പ്രധാന വാർത്തകൾ
Top