13 December Thursday

ഫോക്ക് വാര്‍ഷികം, ഫ്‌ലയര്‍ പ്രകാശനം ചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Tuesday Oct 9, 2018

കുവൈറ്റ് സിറ്റി > കുവൈറ്റിലെ കണ്ണൂര്‍ നിവാസികളുടെ കൂട്ടായ്മയായ ഫ്രെണ്ട്‌സ് ഓഫ് കണ്ണൂര്‍ കുവൈറ്റ് എക്‌സ്പാറ്റ്‌സ് അസോസിയേഷന്റെ (ഫോക്ക്) പതിമൂന്നാം വാര്‍ഷികനടത്തിപ്പിനോട് അനുബന്ധിച്ചുള്ള ഫ്‌ലയര്‍ റാഫിള്‍ കൂപ്പണ്‍ എന്നിവയുടെ പ്രകാശനം നടന്നു. പ്രോഗ്രാമിന്റെ  സ്‌പോണ്‍സര്‍  അല്‍മുള്ള എക്‌സ്‌ചേഞ്ച് പ്രതിനിധി പരേഷ് പറ്റിഡാര്‍ ഫ്‌ലയര്‍ പ്രകാശനവും കുവൈറ്റിലെ പ്രമുഖ റസ്റ്റോറന്റ് ശൃംഖല ആയ ഹോട്ട് ആന്‍ഡ് സ്പൈസ് പ്രതിനിധി ജറീഷ്  റാഫിള്‍ പ്രകാശനവും നടത്തി.

കണ്ണൂര്‍ മഹോത്സവത്തിന്റെ നടത്തിപ്പിനായി വിപുലമായ കമ്മിറ്റി ബിജു ആന്റണി ജനറല്‍ കണ്‍വീനറായും സലീം.എം.എന്‍, സജിജ മഹേഷ് എന്നിവര്‍ ജോയിന്റ കണ്‍വീനര്‍മാരായും രൂപീകരിച്ചു. നവംബര്‍ 16 നു  ഇന്റഗ്രേറ്റഡ് സ്‌കൂള്‍ അബ്ബാസിയയില്‍ വെച്ച് നടക്കുന്ന കണ്ണൂര്‍ മഹോത്സവത്തില്‍ വനിതാവേദിയുടെ പത്താം വാര്‍ഷികത്തോട് അനുബന്ധിച്ച് 50 ല്‍ പരം വനിതകള്‍ ചേര്‍ന്ന് അവതരിപ്പിക്കുന്ന നൃത്ത സംഗീത ശില്‍പം ആയ വീരാംഗനയും നാട്ടില്‍ നിന്ന് എത്തുന്ന പ്രശസ്ത കലാകാരന്മാരെ ഉള്‍പ്പെടുത്തി സംഗീത നിശയും ഉണ്ടായിരിക്കും. 

കേരളത്തിലെ പ്രളയ ദുരിതാശ്വാസത്തിനു വേണ്ടി ഫോക്ക് നല്‍കിയ ആദ്യ ഗഡുവായ അഞ്ചു ലക്ഷത്തിനു പുറമെയുള്ള രണ്ടാം ഗഡു കണ്ണൂര്‍ മഹോത്സവത്തിനു ശേഷം നല്‍കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. യോഗത്തിന് ഫോക്ക് പ്രസിഡന്റ് കെ. ഓമനക്കുട്ടന്‍ അദ്ധ്യക്ഷത വഹിച്ചു.

 


പ്രധാന വാർത്തകൾ
Top