13 December Thursday

ഭാരതീയ പ്രവാസി പരിഷത്ത് വാര്‍ഷികം, പ്രവാസി മഹോത്സവം 2018 സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Oct 9, 2018

കുവൈറ്റ് സിറ്റി > ഭാരതീയ പ്രവാസി പരിഷദ് മൂന്നാം വര്‍ഷികം പ്രവാസി മഹോത്സവം 2018 അബ്ബാസിയ സെന്‍ട്രല്‍ സ്‌ക്കൂള്‍ ഓപ്പണ്‍ ആഡിറ്റോറിയത്തില്‍ നടന്നു. മുത്തുക്കുട, താലപ്പൊലി ചെണ്ടമേളങ്ങളുടെ അകമ്പടിയോടുകൂടിയാണ്  അഥിതികളെ സ്വീകരിച്ച് വേദിയിലേക്ക് ആനയിച്ചത്. ഭാരതീയ പ്രവാസി പരിഷദ് പ്രസിഡന്റ അഡ്വ. സുമോദിന്റെ അദ്ധ്യക്ഷതയില്‍ ഇന്ത്യന്‍ അംബാസിഡര്‍ ജിവസാഗര്‍ ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്‌തു. സുവനീര്‍ കണ്‍വീനറും എഡിറ്ററുമായ രാജീവും മുഖ്യാതിഥി മീനാക്ഷി ലേഖി എം.പിയും ചേര്‍ന്ന് പ്രകാശനം ചെയ്‌തു

ബിജെപി കേരള സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ. ശ്രീധരന്‍പിള്ള മംഗലാപുരം സൗത്ത് സിറ്റി എംഎല്‍എ വേദവ്യാസ കമ്മത്ത് തുടങ്ങിയവര്‍ അതിഥികളായി പങ്കെടുത്തു. പ്രവാസി പരിഷദ് ഓര്‍ഗനൈസിംഗ് സെക്രട്ടറി പി.വി. വിജയരാഘവന്‍ പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ ടി.ജി. വേണു ഗോപാല്‍ എന്നിവര്‍ സംസാരിച്ചു.

ബിപിപി ജനറല്‍ സെക്രട്ടറി നാരായണന്‍ ഒതയോത്ത് സ്വാഗതവും ട്രഷറര്‍ ക്യതജ്ഞതയും രേഖപ്പെടുത്തി. തുടര്‍ന്ന് സ്ത്രീശക്തി അംഗങ്ങള്‍ അവതരിപ്പിച്ച ദേശഭകതിഗാനവും ജി. വേണുഗോപാലിന്റെ നേതൃത്വത്തില്‍ നടന്ന സംഗീതനിശയും കോമഡി സ്‌കിറ്റ് അവതരണവും നടന്നു.


പ്രധാന വാർത്തകൾ
Top