13 December Thursday

കേരളത്തിന് കൈതാങ്ങാവാന്‍ കുവൈറ്റ് പ്രവാസി മലയാളികള്‍

വെബ് ഡെസ്‌ക്‌Updated: Tuesday Oct 9, 2018

കുവൈറ്റ് സിറ്റി > പ്രളയ കെടുതിയില്‍ നിന്നും അതിജീവനത്തിന്റെ പാതയിലേക്ക് നീങ്ങുന്ന കേരളത്തിനു സഹായ ഹസ്തവുമായി കുവൈറ്റ് പ്രവാസി സമൂഹം. നോര്‍ക്ക ഡയറക്ടര്‍ ഡോക്ടര്‍ രവി പിള്ളയുടെ നേതൃത്വത്തില്‍ കുവൈറ്റില്‍ നിന്നുളള ലോക കേരള സഭാ അംഗങ്ങള്‍ വിളിച്ചു ചേര്‍ത്ത സാമൂഹ്യ സാംസ്‌കാരിക സംഘടനകളുടെ നേതൃസമ്മേളനമാണ് പുതിയ കേരളം നിമ്മിതിക്കു പിന്തുണ വാഗ്ദാനം ചെയ്‌തത്.

നൂറുക്കണക്കിന് ആളുകള്‍ പങ്കെടുത്ത സമ്മേളനത്തില്‍ ചെറുതും വലുതുമായ സഹായങ്ങള്‍ സംഘടനാ നേതാക്കള്‍ പ്രഖ്യാപിക്കുകയും ചെയ്‌തു. കേരളത്തിന്റെ പുനഃനിര്‍മ്മിതിക്ക് സഹായമഭ്യര്‍ത്ഥിച്ചു കുവൈറ്റ് സന്ദര്‍ശിക്കുന്ന വ്യവസായ മന്ത്രി ഇ.പി.ജയരാജന്റെ സന്ദര്‍ശനം വിജയകരമാക്കാനും നേതൃ സമ്മേനം തീരുമാനിച്ചു.

അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളില്‍ നടന്ന സമ്മേളനത്തില്‍ പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ എന്‍.അജിത്കുമാര്‍ അദ്ധ്യക്ഷനായിരിക്കുന്നു. മുന്‍ മന്ത്രിയും കുട്ടനാട് എം.എല്‍.എയുമായ തോമസ് ചാണ്ടി പരിപാടി ഉദ്ഘാടനം ചെയ്തു. കുവൈറ്റില്‍ നിന്നുള്ള സഹായധന സ്വരൂപിക്കുന്നതിന് നോര്‍ക്കയുടെ ചുമതലയുള്ള നോര്‍ക്ക ഡയറക്ടര്‍ ഡോക്ടര്‍ രവി പിള്ള മുഖ്യ പ്രഭാഷണം നടത്തി.

വര്‍ഗീസ് പുതുക്കുളങ്ങര സ്വാഗതം പറഞ്ഞ ചടങ്ങില്‍ കുവൈറ്റിലെ പ്രമുഖ വ്യവസായി കെ.ജി അബ്രഹാം, ലോക കേരള സഭാംഗങ്ങളായ സാം പൈനുമൂട്, ശ്രീംലാല്‍, തോമസ് മാത്യു കടവില്‍, ഡോ.അമീര്‍ എന്നിവര്‍ സംസാരിച്ചു. ബാബു ഫ്രാന്‍സിസ് നന്ദിയും പ്രകാശിപ്പിച്ചു.


പ്രധാന വാർത്തകൾ
Top