13 December Thursday

ഓഎന്‍സിപി കുവൈറ്റ്ഗാന്ധിജയന്തിയും, ലാല്‍ ബഹദൂര്‍ ശാസ്ത്രി ജയന്തിയും സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Oct 9, 2018

കുവൈറ്റ് > ഓവര്‍സീസ് എന്‍ സി പി കുവൈറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെയും ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെയും ജയന്തിമതേതര ദിനമായി അബ്ബാസിയ പോപ്പിന്‍സ്  ഓഡിറ്റോറിയത്തില്‍ ആചരിച്ചു, പരിപാടിയില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ പങ്കെടുത്തു. പരിപാടിയില്‍ സ്വാഗത പ്രസംഗം ഓഎന്‍സി പി  ആക്ടിംഗ് സെക്രട്ടറി, ജീവ് സ് എരിഞ്ചേരി, പരിപാടികളുടെ ഉദ്ഘാടനം ലോക കേരള സഭാംഗവും ഓഎന്‍ സിപി ദേശീയ കമ്മിറ്റി പ്രസിഡണ്ടുമായ  ബാബു ഫ്രാന്‍സിസ് നിര്‍വഹിച്ചു.

മതേതര പ്രതിജ്ഞ യൂത്ത് കണ്‍വീനര്‍ നോബിള്‍ ജോസ് നിര്‍വഹിച്ചു. ബീഹാര്‍ എക്‌സികുട്ടീവ് അംഗം ശതാബ് അന്‍ജും  മതേതര സന്ദേശം നല്‍കി. തുടര്‍ന്ന് ദേശീയ ട്രഷറര്‍ രവീന്ദ്രന്‍, കേരള എക്‌സിക്യൂട്ടീവ് സൂരജ് പൊന്നേത്ത്, ഒഡി ചിന്ന തെലുങ്കാന സംസ്ഥാന എക്‌സിക്യൂട്ടീവ്, കേരള എക്‌സിക്യൂട്ടീവ് അംഗം ജിജോ ജോസ് എന്നിവര്‍ സംസാരിച്ചു.
 


പ്രധാന വാർത്തകൾ
Top