19 October Friday

നവോദയ മക്ക ഏരിയ ജര്‍വല്‍ യൂണിറ്റ് സമ്മേളനം

വെബ് ഡെസ്‌ക്‌Updated: Tuesday Oct 9, 2018

ജിദ്ദ > ജിദ്ദ നവോദയ മക്ക ഏരിയ  ജര്‍വല്‍ യൂണിറ്റ് സമ്മേളനം അബൂബക്കര്‍ സിദ്ധീഖ് നഗറില്‍ വെച്ച് നടന്നു ഏരിയ ട്രഷറര്‍  ബഷീര്‍ നിലമ്പൂര്‍ ഉദ്ഘാടനം ചെയ്‌തു. ഏരിയ സെക്രട്ടറി അന്‍വര്‍ ഖാലിദ് മൂപ്പന്‍, ഏരിയ രക്ഷാധികാരി ഷിഹാബുദ്ധീന്‍ എണ്ണപ്പാടം, ഏരിയ പ്രസിഡന്റ് മൊയ്‌തീന്‍കോയ, രക്ഷാധികാരി സമിതിയംഗം റഷീദ് ഒലവക്കോട്, ഏരിയ കമ്മിറ്റിയംഗം അസീസ് വേങ്ങര എന്നിവര്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു.

പുതിയ യുണിറ്റ് പ്രസിഡന്റായി അബ്ദുള്‍ നാസര്‍ പാട്ടാമ്പിയെയും, സെക്രട്ടറിയായി ജലീല്‍ കൊടിയത്തൂരിനെയും, ട്രഷററായി മുഹമ്മദ് സാലിഹിനെയും 13 അംഗ എക്‌സികുട്ടീ വിനേയും സമ്മേളനം തിരഞ്ഞെടുത്തു

 


പ്രധാന വാർത്തകൾ
Top