19 September Wednesday

വേള്‍ഡ് കപ്പ് ക്വിസ് ഇന്ന് കെഎസ് സിയില്‍

വെബ് ഡെസ്‌ക്‌Updated: Monday Jul 9, 2018

അബുദാബി>ലോക കായികപ്രേമികളെ ആവേശഭരിതരാക്കി നടന്നുകൊണ്ടിരിക്കുന്ന വേള്‍ഡ് കപ്പിനോടനുബന്ധിച്ച് അബുദാബി കേരള സോഷ്യല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ തിങ്കളാഴ്‌ച വൈകീട്ട് എട്ടിന്‌ വേള്‍ഡ് കപ്പ് ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.

ദേശ ഭാഷ വ്യത്യാസമില്ലാതെ ഏല്ലാ ജനവിഭാഗങ്ങള്‍ക്കും പങ്കെടുക്കാവുന്ന വിധത്തിലാണ് ക്വിസ് മത്സരം ആസൂത്രണം ചെയ്തിരിക്കുന്നത്. പ്രേക്ഷകര്‍ക്കും പങ്കാളിയാകാവുന്ന മത്സരത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഇന്ന് വൈകീട്ട്  ഏഴിന്‌ മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് സംഘടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 02 6314455/ 0504915241/ 0505704422 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

പ്രധാന വാർത്തകൾ
Top