19 September Wednesday

അഞ്ചാമത് വോളിഖ്‌ കപ്പ് ടൂർണമെന്റ് കിരീടം ജിംസിന്

വെബ് ഡെസ്‌ക്‌Updated: Monday Jul 9, 2018

ദോഹ>അഞ്ചാമത് വോളിഖ്‌ കപ്പ് വോളിബോൾ ടൂർണമെന്റ്‌ കിരീടം ജിംസ്‌ ടീമിന്‌. ആറു ദിവസങ്ങളായി ഖത്തർ വോളിബോൾ അസോസിയേഷൻ ഹാളിൽ നടന്ന ഫൈനൽ മത്സരത്തിൽ   കെ എം സി സി കോഴിക്കോടിനെതിരെ മൂന്ന്‌ സെറ്റുകൾക്കാണ്‌ ഗൾഫ് ഇൻഡസ്ട്രിയൽ ജിംസ് ടീം വിജയിച്ചത്‌. 

ഖത്തർ പൊലീസ് സ്പോർട്സ് ഫെഡറേഷനിലെ സ്പോർട്സ് സെന്റർസ് ഓഫീസർ ലഫ്റ്റനന്റ് ഹസ്സൻ അൽ നസർ ചടങ്ങ് ഉൽഘാടനം ചെയ്തു.  വോളിഖ് പത്താം വാർഷികം പ്രമാണിച്ച്  മജീദ് നാദാപുരം അണിയിച്ചൊരുക്കിയ ലെറ്റ് അസ് വോളി എന്ന സോവെനീർ ചടങ്ങിൽ ഹസ്സൻ അൽ നസർ ഖത്തർ വോളിബോൾ അസോസിയേഷൻ ടെക്നിക്കൽ ഡയറക്ടർ ഹുസ്സൈൻ ഇമാം അലിക്ക് നൽകി പ്രകാശനം ചെയ്തു.

  അഞ്ചാമത് വോളിഖ് കപ്പ് ടൂർണമെന്റിൽ    അഞ്ചു ടീമുകൾ ലീഗ് റൗണ്ടിൽ മാറ്റുരയ്ച്ചപ്പോൾ കെ എം സി സി കോഴിക്കോട് ടീമുമായി അഞ്ചു  സെറ്റ് മത്സരിച്ച് പരാജയപ്പെട്ടെങ്കിലും പത്തു   പോയിന്റുകൾ നേടി  ഒന്നാം സ്ഥാനത്ത് എത്തിയത് വോളിഖ് കപ്പ് ടൂർണമെന്റിൽ തങ്ങളുടെ കന്നിയങ്കത്തിനിറങ്ങിയ ജിംസ് ടീം ആയിരുന്നു.

ടൂർണമെന്റ് മുഖ്യ പ്രായോജകരായ ജൈദ ഓട്ടോമൊട്ടീവ്, അറേബ്യൻ സപ്പ്‌ളൈ സെന്റർ, ബ്രിഡ്ജ് വേ ഗ്രൂപ്പ് എന്നിവരുടെ പ്രതിനിധികൾ സംയുക്തമായി ജേതാക്കൾക്കുള്ള ട്രോഫി സമ്മാനിച്ചു. ടൂർണമെന്റിലെ ഓൾ റൌണ്ട് മികവിന് ജിംസിന്റെ ക്യാപ്റ്റൻ കൂടിയായ ജെറോം വിനീത് ഏറ്റവും മികച്ച താരത്തിനുള്ള ട്രോഫി നേടി. മികച്ച അറ്റാകർ വിനീത് ചൗധരി മികച്ച സെറ്റർ രഞ്ജിത് സിങ്, മികച്ച ലിബറോ അരുൺ ജഗമോള (മൂവരും കെ എം സി സി കോഴിക്കോട്) മികച്ച ബ്ലോക്കർ അഖിൻ (ജിംസ്).


 

പ്രധാന വാർത്തകൾ
Top