21 November Wednesday

ഓഖി ദുരിതാശ്വാസ നിധിയിലേക്ക് കേളി സഹായം നല്‍കി

വെബ് ഡെസ്‌ക്‌Updated: Tuesday Jan 9, 2018

റിയാദ്>കേരളത്തിന്റെ തീരപ്രദേശത്തുായ ഓഖി ചുഴലിക്കാറ്റ്് ദുരന്തത്തില്‍പെട്ട ദുരിതബാധകരുടെ കുടുംബങ്ങള്‍ക്ക് സഹായമെത്തിക്കാനുള്ള മുഖ്യമന്ത്രിയുടെ ഓഖി ദുരിതാശ്വാസ നിധിയിലേക്ക് കേളിയും സഹായമെത്തിച്ചു.

കേളി വാര്‍ഷികാഘോഷ പരിപാടികളില്‍ പങ്കെടുക്കാനെത്തിയ പ്രവാസികളില്‍ നിന്നു സമാഹരിച്ച സഹായമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കയച്ചത്. ഓഖി ദുരിതാശ്വാസ നിധിയിലേക്ക് എളിയ സഹായമെത്തിക്കാന്‍ കേളിയോട് സഹകരിച്ച എല്ലാ പ്രവാസി സുഹൃത്തുക്കള്‍ക്കും നന്ദി രേഖപ്പെടുത്തുന്നതായി കേളി സെക്രട്ടറി ഷൌക്കത്ത് നിലമ്പുര്‍ അറിയിച്ചു.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top