21 June Thursday

ടെക്‌സാസ് ഓണാഘോഷം സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Nov 8, 2017

കുവൈറ്റ് സിറ്റി >  തിരുവന്തപുരം ജില്ലാ പ്രവാസി സംഘടനയായ ടെക്‌സാസ് കുവൈറ്റിന്റെ ഓണാഘോഷ പരിപാടികള്‍ അബ്ബാസിയയിലെ ഓര്‍മ പ്ലാസ ഹാളില്‍ വെച്ച് നടന്നു. പ്രസിഡന്റ് ബിനു സുകുമാരന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി സുമേഷ് സുധാകന്‍ സ്വാഗതവും അഡൈ്വസറി ബോര്‍ഡ് മെമ്പര്‍ ഭാസ്‌കരന്‍, മുബാറക് കാമ്പ്രത് എന്നിവര്‍ ആശസകള്‍ അര്‍പ്പിക്കുകയും, ട്രഷറര്‍ മനോജ് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. ചടങ്ങില്‍ സാമൂഹ്യ സേവന രംഗത്തെ പ്രഗത്ഭരായവര്‍ക്കു മൊമെന്റോ നല്‍കി ആദരിച്ചു.

ജോണി കുമാറും ജിനു ഫിലിപ്പും കലാപരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഇവന്റ് കോഓര്‍ഡിനേറ്റര്‍  ഷാനും സംഘവും   മനോഹരമായ അത്തപ്പൂക്കളം നിര്‍മ്മിച്ചു. തുടര്‍ന്ന് വിവിധ കലാ പരിപാടികള്‍ അരങ്ങേറുകയുണ്ടായി.  പാരമ്പര്യ കലകള്‍, ഗാനവിരുന്ന്, തിരുവാതിരക്കളി, മാപ്പിളപ്പാട്ട്, സിനിമാറ്റിക് ഡാന്‍സ്, കോമഡി സ്‌കിറ്റ് എന്നിവ ശ്രദ്ധേയമായി.

 

പ്രധാന വാർത്തകൾ
Top