22 November Thursday

അഗതികൾക്കാശ്രയമായി ബഹ്‌റിനിൽ നിന്നും മറ്റൊരു വീട് കൂടി

വെബ് ഡെസ്‌ക്‌Updated: Wednesday Nov 7, 2018

മനാമ > അഗതികൾക്ക് ആശ്രയം ആയി ബഹ്‌റിനിൽ നിന്നും മറ്റൊരു വീട് കൂടി നിർമിച്ചു നൽകുന്നു . അടൂർ മഹാത്മാ ജന സേവാ കേന്ദ്രം അഗതി കളുടെ പുനരധിവാസത്തിന് ആയി നടപ്പിലാക്കുന്ന ജീവ കാരുണ്യ ഭവന പദ്ധതിയിലെ വീടിനു കഴിഞ്ഞ ദിവസം തറക്കല്ലിട്ടു .

 ബഹറിനിൽ പ്രവർത്തിക്കുന്ന ടീം അറബ് എന്ന കമ്പനി ആണ് ആദ്യ വീടിന്റെ നിർമാണ ചിലവുകൾ ഏറ്റെടുത്തിരിക്കുന്നത് . കമ്പനി ഡയറക്ടറും ബഹ്‌റൈൻ പ്രതിഭ ഉമ്മൻ ഹസം  യൂണിറ്റി എക്സിക്യു്റ്റിവ് അംഗവും ആയ ജോർജ് വർഗ്ഗീസ് വടക്കേടത്ത്  ആണ് വീടിന്റെ ശിലാസ്ഥാപന കർമം നിർവഹിച്ചത് . മഹാത്മയുടെ നേതൃത്വത്തിൽ ഇത്തരം ഇരുപതു വീടുകൾ ആണ്  നിർമിക്കുന്നത് .

അടൂർ കൊടുമൺ ഗ്രാമത്തിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് അംഗം ലീല മണി വാസുദേവ് , പൊതു പ്രവർത്തകർ ആയ പി കെ പ്രഭാകരൻ , ശ്രീജിത്ത് ഭാനുദേവ് , സി വി ചന്ദ്രൻ , വിമൽ വാസുദേവ് ,പ്രിയദർശന , പാസ്റ്റർ സണ്ണി എന്നിവർ ആശംസ പ്രസംഗം നടത്തി . മുഖ്യമന്ത്രീയുടെ ദുരിതാശ്വാസ നിധിയിലേക്കും ബഹ്‌റൈൻ പ്രതിഭ മുഖാന്തരം ടിം അറബ് നല്ലൊരു തുക സംഭാവന നൽകിയിരുന്നു .
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top