21 November Wednesday

കല കുവൈറ്റ് യൂണിറ്റ് സമ്മേളനങ്ങൾക്ക്‌ തുടക്കമായി

വെബ് ഡെസ്‌ക്‌Updated: Wednesday Nov 7, 2018

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ, കല കുവൈറ്റ് 40-ാം വാർഷിക സമ്മേളനത്തിന് മുന്നോടിയായുള്ള യൂണിറ്റ് സമ്മേളനങ്ങൾക്ക്‌ തുടക്കമായ്‌. ആദ്യ സമ്മേളനമായ മെഹ്ബൂള ബി  യൂണിറ്റ് സമ്മേളനം അബുഹലീഫ ഓഡിറ്റോയത്തിൽ (അമിയദാസ്‌ നഗർ) വെച്ച്‌ നടന്നു. വി.കെ.സുമേഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം ജനറൽ സെക്രട്ടറി സജി തോമസ്‌ മാത്യു ഉദ്ഘാടനം ചെയ്തു. യൂണിറ്റ് കൺവീനർ റോഷൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

തുടർന്ന് നടന്ന ചർച്ചക്ക് യൂണിറ്റ്  കല കുവൈറ്റ് പ്രസിഡൻറ് ആർ.നാഗനാഥൻ, കൺവീനർ റോഷൻ, എന്നിവർ മറുപടി പറഞ്ഞു. പ്രവാസി ക്ഷേമനിധി പെൻഷൻ 5000 രൂപയായി വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട്‌ കൊണ്ടുള്ള പ്രമേയം സമ്മേളനം അംഗീകരിച്ചു. തുടർന്ന് യൂണിറ്റ് എക്സികുട്ടീവ് കമ്മിറ്റി തിരഞ്ഞെടുപ്പ് നടന്നു. യൂണിറ്റ് കൺവീനറായി ഷാജിയേയും, ജോയിന്റ് കൺവീനർമാരായി അസ്കർ, പ്രശാന്ത്‌ എന്നിവരെയും സമ്മേളനം തിരഞ്ഞെടുത്തു. ഡിസംബർ 21ന് നടക്കുന്ന അബുഹലീഫ മേഖലാ സമ്മേളന പ്രതിനിധികളെ സമ്മേളനം തിരഞ്ഞെടുത്തു.

കല കുവൈറ്റ് ജോ:സെക്രട്ടറി എം പി മുസ്‌ഫർ, മീഡിയ സെക്രട്ടറി ജിതിൻ പ്രകാശ്‌, കേന്ദ്ര കമ്മിറ്റി അംഗം ജ്യോതിഷ്‌ ചെറിയാൻ, അബുഹലീഫ മേഖലാ സെക്രട്ടറി പ്രജോഷ്‌, അബുഹലീഫ മേഖലാ പ്രസിഡന്റ് പി.ബി.സുരേഷ്‌, മേഖലാ കമ്മിറ്റി എക്സിക്യൂട്ടീവ്‌ അംഗങ്ങളായ നാസർ കടലുണ്ടി, പി.ആർ.ബാബു എന്നിവർ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. കേന്ദ്ര കമ്മിറ്റി അംഗം മാത്യു, മേഖലാ കമ്മിറ്റി അംഗങ്ങൾ എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു.

പ്രവാസി ജീവിതം അവസാനിച്ച്‌ നാട്ടിലേക്ക്‌ പോകുന്ന അബുഹലീഫ മേഖലാ എക്സിക്യൂട്ടീവ്‌ അംഗം സുമേഷിനും, യൂണിറ്റ്‌ കൺവീനർ റോഷനും യാത്രയയപ്പ്‌ നൽകി. കല കുവൈറ്റ്‌ പ്രസിഡന്റ്‌ ആർ.നാഗനാഥൻ, ജോ:സെക്രട്ടറി എം.പി.മുസ്‌ഫർ എന്നിവർ കലയുടെ ഉപഹാരം കൈമാറി. സമ്മേളനത്തിന് വിജേഷ്‌ സ്വാഗതം പറഞ്ഞു. അസ്കർ അനുശോചനക്കുറിപ്പ്‌ അവതരിപ്പിച്ചു. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട കൺവീനർ ഷാജി നന്ദി രേഖപ്പെടുത്തി.
 


പ്രധാന വാർത്തകൾ
Top