18 August Saturday

ജീവകാരുണ്യ രംഗത്ത് മാതൃകയായി കേളി രക്തദാന ക്യാമ്പ്

വെബ് ഡെസ്‌ക്‌Updated: Tuesday Aug 7, 2018

ബ്ലഡ്ബാങ്കിന്റെ ഉപഹാരം സെക്രട്ടറി ഷൗക്കത്ത് നിലംബൂര്‍ ഏറ്റുവാങ്ങുന്നു

റിയാദ് >  കിംഗ് സൗദ് മെഡിക്കല്‍ സിറ്റി റിയാദും കേളി കലാ സാംസ്‌കാരികവേദിയും സംയുക്തമായി   അല്‍മദീന ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

 കേളി പ്രവര്‍ത്തകരും അല്ലാത്തവരുമായ അറുനൂറില്‍പരം ആളുകള്‍ രക്തദാനത്തിനു സന്നദ്ധരായി  ക്യാമ്പില്‍ പങ്കെടുത്തു. പരിശുദ്ധ ഹജ്ജുമായി ബന്ധപ്പെട്ട് എല്ലാ മേഖലയിലെയും ബ്ലഡ് ബാങ്കുകള്‍ അഞ്ഞൂറോളം യൂനിറ്റ് ബ്ലഡ് നല്‍കണമെന്ന ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം വന്ന സാഹചര്യത്തിലാണ് റിയാദിലെ ബ്ലഡ് ബാങ്ക് തലവനായ ഡോ: ഇബ്രാഹിം മോഹമ്മേദ് അല്‍ദേയിലജ് മായി ബന്ധപ്പെട്ട് കേളി രക്ത ദാനത്തിനുള്ള സന്നദ്ധത, അറിയിച്ചത്.  കേളിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രക്തദാനം ഒരു തുടര്‍പ്രവര്‍ത്തനമായാണ് നടന്നുവരുന്നതെന്ന് കേളി മുഖ്യരക്ഷാധികാരി കെആര്‍ ഉണ്ണികൃഷ്ണന്‍പറഞ്ഞു.


കിംഗ് സൗദ് മെഡിക്കല്‍ സിറ്റി ബ്ലഡ് ബാങ്ക് സൂപര്‍വൈസര്‍  ഡോ:  മുഹമ്മദ് മുതൈരിയുടെ നേതൃത്വത്തില്‍ 35 ഓളം വരുന്ന വിപുലമായ മെഡിക്കല്‍ സംഘമാണ് ക്യാമ്പില്‍ എത്തിയത്.

 കേളി മുഖ്യ രക്ഷാധികാരി കെ ആര്‍ ഉണ്ണികൃഷ്ണന്‍, കേളി സെക്രട്ടറി ഷൗക്കത്ത് നിലമ്പൂര്‍, പ്രസിഡണ്ട് ദയാനന്ദന്‍ ഹരിപ്പാട്, ജോ: സെക്രട്ടറി ഷമീര്‍ കുന്നുമ്മല്‍, വൈസ്പ്രസിഡണ്ട്‌സുധാകരന്‍ കല്യാശ്ശേരി, സെക്രട്ടറിയേറ്റ് മെമ്പര്‍ റഷീദ് മേലേതില്‍, കേളി ജീവകാരുണ്യവിഭാഗം കണ്‍വീനര്‍ കിഷോര്‍ഇനിസ്സാം,ആക്ടിങ് ചെയര്‍ മാന്‍ സലീം മടവൂര്‍, കമ്മിറ്റി അംഗം മുരളി മാവൂര്‍ കേളി ജീവകാരുണ്യ വിഭാഗം അംഗങ്ങള്‍, മുഖ്യ രക്ഷാധികാരി കമ്മിറ്റി അംഗങ്ങള്‍,കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ ക്യാമ്പിനു നേതൃത്വം നല്‍കി.

സമാപന ചടങ്ങില്‍ കേളി പ്രസിഡന്റ് ദയനന്ദന്‍ ഹരിപ്പാട് അധ്യക്ഷത വഹിച്ചു. ബ്ലഡ് ബാങ്ക് തലവനായ ഡോ: ഇബ്രാഹിം മോഹമ്മേദ് അല്‍ദേയിലജില്‍,  സൂപര്‍വൈസര്‍  ഡോ:  മുഹമ്മദ് മുതൈരി, അല്‍ മദീന ജനറല്‍ മാനേജര്‍ ശിഹാബുദ്ധീന്‍ , കേളി സെക്രട്ടറി ഷൗക്കത് നിലമ്പൂര്‍, റഷീദ് മേലേതില്‍ എന്നിവര്‍ സംസാരിച്ചു.

വിപുലമായ രീതിയില്‍ വിജയകരമായി ക്യാമ്പ് സംഘടിപ്പിച്ചതിനുള്ള ബ്ലഡ്ബാങ്കിന്റെ  ഉപഹാരവും പ്രശസ്തിപത്രവും സെക്രട്ടറി ഷൗക്കത്ത് നിലംബൂര്‍, പ്രസിഡന്റ് ദയാനന്ദന്‍ ഹരിപ്പാട് എന്നിവര്‍   ഡോ: ഇബ്രാഹിം മോഹമ്മേദ് അല്‍ദേയിലജില്‍ നിന്നും ഏറ്റുവാങ്ങി.

 

പ്രധാന വാർത്തകൾ
Top