23 October Tuesday

കുവൈറ്റ് എയര്‍ വേസിന്റെ പുതിയ ടെര്‍മിനല്‍ ആഗസ്‌ത് എട്ടിന് തുറക്കും

വെബ് ഡെസ്‌ക്‌Updated: Tuesday Aug 7, 2018

കുവൈറ്റ് സിറ്റി > കുവൈറ്റിന്റെ ദേശീയ വിമാന കമ്പനിയായ കുവൈറ്റ് എയര്‍ വെയ്സിനായുള്ള ടെര്‍മിനല്‍ ടി- 4 ആഗസ്ത് എട്ടിന് പ്രവര്‍ത്തനമാരംഭിക്കുമെന്നു കുവൈറ്റ് എയര്‍വെയ്‌സ് ബോര്‍ഡ് ചെയര്‍മാന്‍ യൂസഫ് അല്‍ ജസീം പറഞ്ഞു.

ടെര്‍മിനല്‍ നാലില്‍ പുതുതായി തുറന്ന ഫസ്റ്റ് ക്ലാസിന്റെയും ബിസിനസ് ക്ലാസിന്റെയും ലോഞ്ചായ അല്‍മുബാറക്കിയയുടെ ഉദ്ഘാടനം ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) ചെയര്‍മാന്‍ ശൈഖ് സല്‍മാന്‍ സബാ അല്‍ സലീം അല്‍ ഹുമുദ് അല്‍ സബാഹ് നിര്‍വ്വഹിച്ചു.

426 ചതുരശ്ര മീറ്ററോളം വരുന്ന അല്‍ മുബാറക്കിക്കിയ ലോഞ്ചില്‍ 113 സീറ്റുകള്‍, 10 വലിയ ടി.വി. സ്‌ക്രീനുകള്‍, ഒരു ഇന്റഗ്രേറ്റഡ് ബിസിനസ് സെന്റര്‍, ഒരു റസ്റ്റോറന്റ് എന്നിവ ഒരുക്കിയിട്ടുണ്ട്.

പുതിയ ടെര്‍മിനല്‍ പ്രവര്‍ത്തനമാരംഭിക്കുന്നതോടു കൂടി വിപുലമായ സൗകര്യങ്ങളായിരിക്കും യാത്രക്കാര്‍ക്ക് ലഭിക്കുകയെന്നും ഉദ്ഘാടന വേളയില്‍ ഡിജിസിഎ ചെയര്‍മാന്‍ ശൈഖ് സല്‍മാന്‍ സബാ അല്‍ സലീം അല്‍ ഹുമുദ് അല്‍ സബാഹ് പറഞ്ഞു.

 

പ്രധാന വാർത്തകൾ
Top