19 December Wednesday

കുവൈറ്റിലെ ഫുട്ബാൾ കൂട്ടായ്മക്ക് പുതിയ നേതൃത്വം

വെബ് ഡെസ്‌ക്‌Updated: Thursday Jun 7, 2018

കുവൈറ്റ്‌ സിറ്റി> കുവൈറ്റിലെ ഏറ്റവും വലിയ ഫുട്ബോൾ കൂട്ടായ്മയായ കേരള എക്സ്പാറ്റ് ഫുട്ബോൾ അസോസിയേഷൻ കുവൈറ്റ്, 20182019 വർഷത്തെ പുതിയഭാരവാഹികളെ തെരെഞ്ഞെടുത്തു. ഫർവാനിയ ഹൈതം ഹോട്ടലിൽ നടന്ന വാർഷിക ജനറൽബോഡി യോഗമാണ് പുതിയ പ്രവർത്തന വർഷത്തേക്കുള്ള നേതൃത്വത്തെ തെരെഞ്ഞെടുത്തത്.

പ്രസിഡന്റായി സിദ്ദീഖ് ടി.വി.യെയും ജനറൽ സെക്രട്ടറിയായി വി.എസ് നജീബിനെയും തെരെഞ്ഞെടുത്തു. ജെസ്‌വിന്‍ ജോസിനെ വീണ്ടും ട്രഷററായി വാർഷികയോഗം തെരെഞ്ഞെടുത്തു.

മറ്റു ഭാരവാഹികളായി ബിജു ജോണി, റോബര്‍ട്ട് ബര്‍ണാഡ് (വൈസ്പ്രസിഡണ്ടുമാര്‍) മന്‍സൂര്‍ കുന്നത്തേരി, റാഫിദ് അബ്ദുറഹ്മാന്‍ (ജോയിന്റ്സെക്രട്ടറിമാര്‍), നെല്‍സണ്‍ (അസിസ്റ്റന്റ്റ് ട്രഷറര്‍), ഗുലാംമുസ്തഫ(അഡ്വൈസറി ബോര്‍ഡ്‌), നൌഫല്‍ എ.വി. (മീഡിയസെക്രട്ടറി) അബ്ദുല്‍ഖാദര്‍(അസിസ്റ്റണ്‍്റ്‌ മീഡിയ സെക്രട്ടറി), എസ്.വി.സഫറുള്ള (സ്പോര്‍ട്സ്സെക്രട്ടരി), മുനീര്‍ (അസ്സിസ്ട്ടന്റ് സ്പോര്‍ട്സ് സെക്രട്ടറി), അബ്ബാസ്‌(അഡ്മിന്‍ സെക്രട്ടറി), ഷാജഹാന്‍ (അസിസ്റ്റന്റ്‌ അഡ്മിന്‍ സെക്രട്ടറി),അബ്ദുറഹിമാന്‍ (പി.ആര്‍.ഓ), അസ് വദ് അലി (റഫറി ഇന്‍ചാര്‍ജ്), റബീഷ്(അസിസ്റ്റന്റ്‌ റഫറി ഇന്‍ചാര്‍ജ്), വിജയന്‍ (വളണ്ടിയര്‍ ക്യാപ്റ്റന്‍),നാസര്‍ (ഇവന്റ് മാനേജ്മെന്റ്), ഷംസുദ്ദീന്‍ (ഓഡിറ്റര്‍), ഓ.കെ.അബ്ദുറസാഖ്, ആഷിഖ് ഖാദിരി, പ്രദീപ്കുമാര്‍, ഫൈസല്‍ ഇബ്രാഹീം, ജോര്‍ജ്ജ്,ബേബി നൌഷാദ്,  അമീര്‍ അലി, ഉമര്‍അലി എന്നിവരെ മാനേജിംഗ് കമ്മറ്റിഅംഗങ്ങളായും വാര്‍ഷിക യോഗം തെരഞ്ഞടുത്തു. തെരഞ്ഞെടുപ്പ് നടപടികള്‍ടി.വി.ഹിക്മത്ത് നിയന്ത്രിച്ചു.

18 മലയാളി ഫുട്ബോൾ ക്ളബ്ബുകളെ പ്രതിനിധീകരിച്ചു 750 കളിക്കാർ രജിസ്റ്റർചെയ്തു കളിക്കുന്നുണ്ട് കെഫാക്കിന്റെ വിവിധ ടൂര്‍ണമെന്റുകളില്‍. ഒരുവര്ഷം നീണ്ടു നിൽക്കുന്ന മാസ്റ്റേഴ്സ്സോക്കര്‍ യൂത്ത് ടൂർണമെന്റുകൾപ്രഫഷണൽ ടൂർണമെന്റുകളെ അനുസ്മരിപ്പിക്കും വിധമാണ് സംഘടിപ്പിക്കുന്നത്.കുവൈറ്റിലെ ഫുട്ബോൾ ആസ്വാദകർക്ക് കഴിഞ്ഞ ആറുവർഷമായി വേറിട്ട അനുഭവമാണ് കെഫാക്ക് ഫുട്ബോള്‍ മേളകള്‍ സമ്മാനിക്കുന്നത്
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top