23 July Monday

കല കുവൈറ്റ് നാല്‍പ്പതാം വാര്‍ഷികം; ലോഗോ ക്ഷണിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Dec 6, 2017

കുവൈറ്റ് സിറ്റി >  കുവൈറ്റിലെ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളില്‍ സജീവ സാന്നിധ്യമായ കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ്, അതിന്റെ  നാല്‍പ്പതാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ലോഗോകള്‍ ക്ഷണിച്ചു.

കല കുവൈറ്റ് നാല്‍പ്പതാം വാര്‍ഷികം എന്ന വിഷയത്തില്‍ തയ്യാറാക്കിയ എന്‍ട്രികള്‍ ഡിസംബര്‍ 30നു മുന്‍പായി kalakuwaitmedia@gmail.com എന്ന ഇമെയില്‍ അഡ്രസ്സിലേക്ക് ലോഗോ കോമ്പറ്റീഷന്‍ എന്ന സബ്ജെക്റ്റ് ടൈറ്റിലൂടെ അയച്ചു തരേണ്ടതാണ്. തെരഞ്ഞെടുക്കപ്പെടുന്ന ലോഗോ, ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന കല കുവൈറ്റ് നാല്‍പ്പതാം വാര്‍ഷികാഘോഷങ്ങളുടെ ഔദ്യോഗിക ലോഗോ ആയി ഉപയോഗിയ്ക്കുന്നതായിരിയ്ക്കും. സമ്മാനാര്‍ഹമാകുന്ന ലോഗോക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കും.

പ്രധാന വാർത്തകൾ
Top