21 June Thursday

2016 ല്‍ കുവൈറ്റില്‍ നിന്നും തിരിച്ചയക്കപ്പെട്ടത് 31000 ആളുകള്‍

വെബ് ഡെസ്‌ക്‌Updated: Friday Oct 6, 2017

കുവൈറ്റ് സിറ്റി > വിവിധ രാജ്യക്കാരായ 31000 പേരെ 2016 ല്‍ കുവൈറ്റില്‍ നിന്നും തിരിച്ചയക്കപ്പെട്ടതായി സര്‍ക്കാര്‍ വൃത്തങ്ങള്‍. ഇതില്‍ ആവശ്യമായ താമസ രേഖ ഇല്ലാത്തവരാണ് മഹാ ഭൂരിപക്ഷം പേരും. ഇത് കൂടാതെ, ട്രാഫിക് നിയമ ലംഘനം നടത്തിയവര്‍, മറ്റ് വ്യത്യസ്ത കേസുകളില്‍ പിടിക്കപ്പെട്ടവര്‍, മദ്യമയക്ക് മരുന്ന് കേസുകളില്‍ അകപ്പെട്ടവരും ഉള്‍പ്പെടും. തിരിച്ചയക്കപ്പെട്ടവരില്‍ 26 ശതമാനവും ഇന്ത്യക്കാരാണ്.

20 ശതമാനം ഈജീപത്, 15 ശതമാനം ഫിലിപിന്‍സില്‍ നിന്നുള്ളവര്‍, 14% പേര്‍ എത്യാപ്യക്കക്കാരും 7% ശ്രീലങ്കന്‍ സ്വദേശികളും 6% ബംഗ്ളാദേശി പൌെരന്മാരുമാണ്. പോയ വര്‍ഷങ്ങളെ അപേക്ഷിച്ച് തിരിച്ചയക്കപ്പെട്ടവരുടെ കണക്ക് വളരെക്കൂടുതലാണ്. 85 പേര്‍ വെച്ച് ഒരു ദിവസവും 15 മിനുട്ടില്‍ ഒരാളും എന്ന നിലയിലാണ് തിരിച്ചുയക്കല്‍ നടപടി നടന്നതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top