Top
17
Tuesday, October 2017
About UsE-Paper

സൌത്ത് കരോളിന മലയാളീ അസോസിയേഷന്‍ ഓണാഘോഷം സംഘടിപ്പിച്ചു

Friday Oct 6, 2017
വെബ് ഡെസ്‌ക്‌

ന്യൂയോര്‍ക്ക് > സൌത്ത് കരോളിന മലയാളീ അസോസിയേഷന്‍  ഓണാഘോഷം സംഘടിപ്പിച്ചു.  ടൂറിസം  മന്ത്രി  കടകംപ്പളി സുരേന്ദ്രന്‍ ആഘോഷങ്ങള്‍ക്ക ആശസകള്‍ അര്‍പ്പിച്ചു. പ്രമുഖ സിനിമ ടി വി  താരങ്ങളുടെ ഓണാശംസകള്‍ ചടങ്ങിന് നിറപ്പകിട്ടേകി.

ഓണാഘോഷത്തോടനുബന്ധിച്ചു സാം നിലമ്പിലിന്റെ  കുയിലിനെ തേടി എന്ന നോവലിന്റെ പ്രകാശനം സൌത്ത് കരോലിന മലയാളി  അസോസിയേഷന പ്രസിഡന്റ് ശ്രീ സുനില്‍ കുമാറില്‍ നിന്നും സ്വീകരിച്ചു കൊണ്ട് പ്രിയങ്കരിയായ കവയത്രി ഗീത രാജന്‍ നിര്‍വഹിച്ചു.  ഭരതനാട്യം, മോഹിനിയാട്ടം, സിനിമാറ്റിക് ഡാന്‍സ് തുടങ്ങി വിവിധ കലാപരിപാടികളും വിഭവ സമൃദ്ധമായ ഓണസദ്യയും  ഈ കുടിയേറ്റ ഭൂവില്‍ മലയാള മണ്ണിന്റെ സാന്നിധ്യം വിളിച്ചു പറയാന്‍ ഉതകുന്ന തരത്തില്‍ ഗൃഹാതുരത്വം ഉണര്‍ത്തുന്നതായിരുന്നു. അസോസിയേഷന്‍ സെക്രട്ടറി ജോര്‍ജ് കുരുവിളയുടെ  കൃതജ്ഞതയോട് കൂടി ആഘോഷങ്ങള്‍ തിരശ്ശില വീണു. 

പ്രൊപോസൽ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!