Top
18
Wednesday, October 2017
About UsE-Paper

നവോദയ രേഖകള്‍ ശരിയാക്കി, സുരേഷ് ബാബുവും കുടുംബവും നാടണഞ്ഞു

Friday Oct 6, 2017
വെബ് ഡെസ്‌ക്‌

അല്‍ ഹസ്സ >  അല്‍ ഹസ്സ ഹഫൂഫില്‍ നിര്‍മ്മാണ തൊഴിലാളി ആയിരുന്ന തിരുവനന്തപുരം ജില്ലയില്‍ കിളിമാനൂര്‍ സ്വദേശി സുരേഷ്ബാബുവും കുടുംബവും കഴിഞ്ഞ രണ്ടു മാസങ്ങളായി അനുഭവിച്ചു വന്ന ദുരിതത്തിന് പരിഹാരമായി. സ്പോന്‍സര്‍ ഉറൂബ് ആക്കിയതിനെതുടര്‍ന്നാണ് സുരേഷ്ബാബുവും ഭാര്യ ഷീബയും എട്ടാം ക്ലാസില്‍ പഠിക്കുന്ന സാന്ദ്രയും ആറാം ക്ലാസില്‍ പഠിക്കുന്ന സൂര്യയും ബുദ്ധിമുട്ടിലാവുകയായത്.

ഇരുവൃക്കകളും തകരാറിലായ സുരേഷ്ബാബുവിന് ആഴ്ചയില്‍ രണ്ടു തവണ ഡയാലിസിസ് ചെയ്യേണ്ടി വന്നതോടെ ദുരിതം ഇരട്ടിച്ചു. നവോദയ ഹഫൂഫ് ഏരിയാ സാമൂഹ്യ ക്ഷേമ കണ്‍വീനര്‍ ചന്ദ്രബാബുവിന്റെ ഇടപെടലിനെ തുടര്‍ന്ന് നാട്ടില്‍ പോകാനുള്ള രേഖകള്‍ ശരിയാക്കിയത്. തറഫില്‍ ചേര്‍ന്ന ചടങ്ങില്‍ വെച്ച് മേഖലാ ആക്റ്റിംഗ് സിക്രട്ടറി ജോസ് യാത്രാരേഖകള്‍ സുരേഷ് ബാബുവിനും കുടുംബത്തിനും കൈമാറി. ഏരിയാ സാമൂഹ്യ ക്ഷേമ ജോ: കണ്‍വീനര്‍ കെ കെ ഷാജഹാന്‍, ഏരിയാ സിക്രട്ടറി ജയപ്രകാശ്, പ്രസിഡന്‍റ് കൃഷ്ണന്‍ കൊയിലാണ്ടി, ട്രഷറര്‍ കെ വി ഷാജി എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു

പ്രൊപോസൽ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!