22 November Thursday

കാസർഗോഡ് ഉത്സവ് 2017 ഒക്ടോബർ 6 ന്

വെബ് ഡെസ്‌ക്‌Updated: Sunday Aug 6, 2017

കുവൈറ്റ് സിറ്റി > കുവൈത്തിലെ കാസർഗോഡ് ജില്ലക്കാരുടെ പൊതു വേദിയായ കാസർഗോഡ് അസോസിയേഷൻ ( കെ ഇ എ ) സംഘടിപ്പിക്കുന്ന കാസർഗോഡ് ഉത്സവ്2017 ഒക്ടോബർ 6 രാവിലെ പത്തു മണി മുതൽ അബ്ബാസിയ ഇന്റർഗ്രേറ്റഡ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.

പ്രശസ്ത സിനിമ പിന്നണി ഗായകരായ അൻവർ സാദാത് , ബാഹു ബലീ ഫെയിം നയന നായർ എന്നിവരുടെ നേതൃത്വതിലുള്ള ഗാനമേള , പ്രശസ്‌ത നർത്തകി ദീപ സന്തോഷ് മംഗളൂർ ഒരുക്കുന്ന ഭരതനാട്ട്യം എന്നിവയാണ് പരിപാടിയുടെ മുഖ്യ ആകർഷണം. കൂടാതെ ഒപ്പന , തിരുവാതിര, കോൽക്കളി, സിനിമാറ്റിക് ഡാൻസ് , എന്നിവയും അരങ്ങേറും, രാവിലെ 10 മണിക്ക് പൂക്കള മത്സരത്തോടെ പരിപാടികൾ ആരംഭിക്കും, തുടർന്ന് പുരുഷൻമാർക്കാണ് പായസ മത്സരം, കുട്ടികൾക്ക് കളറിംഗ് മത്സരം ,സ്ത്രീകൾക്ക് , മൈലാഞ്ചി മത്സരം തുടങ്ങിയവ നടക്കും, വിഭവ സമൃദ്ധമായ ഓണസദ്യ, മാവേലി, ചെണ്ടമേളം തുടങ്ങിയവ പരിപാടിക്ക് കൊഴുപ്പേകും എൻഡോസൾഫൻ ദുരിതഭാതിതർക്കായി നമുക്കും കൈകോർക്കാം, നമുക്കും നൽകാം ഒരു നേരത്തെ ഭക്ഷണം എന്നീ പദ്ധതികൾക്ക് ശേഷമാണ് കെ ഇ എ പുതിയ പദ്ധതി ഏറ്റെടുത്തിരിക്കുന്നത്.

ഇത് സംബന്ധിച്ചു ചേർന്ന യോഗം പ്രെസിഡിറ്റിന് അനിൽ കല്ലാറിന്റെ അദ്യക്ഷതയിൽ രക്ഷാധികാരി സത്താർ കുന്നിൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വെച്ച് ചാരിറ്റി കൂപ്പൺ പ്രകാശനം മലബാർ ഗോൾഡ് കുവൈറ്റ് ഹെഡ് അഫ്സൽ ഖാൻ നിർവഹിച്ചു. സലാം കളനാട്, രാമകൃഷ്ണൻ എന്നിവർ വിവിധ പ്രോജക്ടുകളുടെ വിശദീകരണം നൽകി, ഹമീദ് മധൂർ, മുഹമ്മദ് ആറങ്ങാടി, അഷ്‌റഫ് തൃക്കരിപ്പൂർ, നാസർ ചുള്ളിക്കര,സമദ് കൊട്ടോടി, നളിനാക്ഷൻ , നാസർ പി. എ , സുദൻ ആവിക്കര , നൗഷാദ് തിടിൽ , യൂണിറ്റി ഭാരവാഹികൾ എന്നിവർ സംസാരിച്ചു. മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു.

പ്രധാന വാർത്തകൾ
Top