20 June Wednesday

മുഖ്യമന്ത്രിക്കെതിരെ കൊലവിളി നടത്തിയ ആര്‍എസ്എസുകാരനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

വെബ് ഡെസ്‌ക്‌Updated: Wednesday Jun 6, 2018

ദുബായ് > മുഖ്യമന്ത്രി പിണറായി വിജയനെ കൊലപ്പെടുത്താന്‍ കേരളത്തിലേക്ക് വരുന്നുവെന്ന്‌ ഭീഷണി മുഴക്കിയ ആര്‍എസ്എസുകാരനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. കോതമംഗലം സ്വദേശി കൃഷ്‌ണകുമാര്‍ നായരെയാണ് അബുദാബി ആസ്ഥാനമായി  പ്രവര്‍ത്തിക്കുന്ന ഓയില്‍ കമ്പനി പിരിച്ചു വിട്ടത്. രാവിലെ ഓഫീസിലെത്തിയപ്പോഴാണ് ജോലി പോയ കാര്യം അറിഞ്ഞതെന്ന് കൃഷ്‌ണകുമാര്‍ തന്നെ അറിയിച്ചു. ഇയാള്‍ ഇവിടെ റിഗ്ഗ് സൂപ്പര്‍വൈസറായി ജോലി ചെയ്യുകയായിരുന്നു.

ഇന്നലെ വൈകുന്നരേമാണ് പിണറായി വിജയനെ കൊലപ്പെടുത്താന്‍ താന്‍ കേരളത്തിലേക്ക് വരികയാണെന്ന് ഇയാള്‍ ഫേസ്‌‌‌‌ബുക്കിലൂടെ ഭീഷണി മുഴക്കിയത്. മുഖ്യമന്ത്രിയ്‌‌‌‌ക്കും കുടുംബത്തിനും മന്ത്രി എം എം മണിക്കും നേരെ കടുത്ത അസഭ്യവര്‍ഷവും ഇയാള്‍ നടത്തി. താന്‍ ആര്‍എസ്എസുകാരനാണെന്ന് സ്വയം വിശേഷിപ്പിച്ച ഇയാള്‍ പഴയ കത്തികള്‍ മിനുക്കിയെടുക്കുമെന്നും പറഞ്ഞിരുന്നു.

വീഡിയോ വൈറലായതോടെ ഇന്നലെത്തന്നെ ഇയാള്‍ ക്ഷമാപണവുമായി എത്തിയിരുന്നു. താന്‍ മദ്യലഹരിയിലായിരുന്നുവെന്നും മുഖ്യമന്ത്രിയോടും കുടുംബത്തോടും എം എം മണിയോടും ക്ഷമ ചോദിക്കുന്നുവെന്നും കൃഷ്ണകുമാര്‍ പുതിയ വീഡിയോയില്‍ പറഞ്ഞു.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top