23 October Tuesday

പ്രവാസികൾ നാട്ടിലേക്ക്‌ അയക്കുന്ന പണമിടപാടിൽ 13 ശതമാനം കുറവ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Jun 6, 2018


കുവൈറ്റ്‌ സിറ്റി> പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണമിടപാടിൽ പതിമൂന്നു ശതമാനം കുറവ്.കുവൈറ്റ് സിറ്റി കുവൈറ്റിൽ നിന്നും പ്രവാസികൾ നാട്ടിലേക്കയക്കുന്നപണത്തിൽ കുറവ് വന്നതാണ് റിപ്പോർട്ടുകൾ. ഈ വർഷത്തെ ആദ്യമാസങ്ങളിലെകണക്കനുസരിച് പതിമൂന്നു ശതമാനത്തിന്റെ കുറവാണ് ഇപ്പോൾഉണ്ടായിരിക്കുന്നതെന്നു മണി എക്സ്ചേഞ്ച് രംഗത്തെ കമ്പനികൾചൂണ്ടിക്കാട്ടി.

കഴിഞ്ഞ ഏതാനും വർഷമായി നാട്ടിലേക്ക് അയക്കുന്ന പണത്തിൽ കുറവ്വന്നുക്കൊണ്ടിരിക്കുകയായെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2016 ൽ 4.56ബില്യണായിരുന്നു പ്രവാസികൾ കുവൈറ്റിൽ നിന്നും തങ്ങളുടെ നാട്ടിലേക്ക്അയച്ചതെങ്കിൽ 2017 ൽ അത് 4.14 ബില്യണായി കുറയുകയായിരുന്നു.കഴിഞ്ഞ ഒന്ന് രണ്ടു വർഷംകൊണ്ട് വിവിധ സേവനങ്ങൾക്ക് നൽകേണ്ട ഫീസുകൾവർദ്ധിക്കുകയും അത് വഴി ജീവിത ചിലവ് കൂടുകയും ചെയ്തത് നാട്ടിലേക്ക് അയക്കുന്ന പണമിടപാടിനെയും ബാധിച്ചിട്ടുന്നെന്നാണ് ഈ രംഗത്തെ വിദഗ്‌ധർ
പറയുന്നത്.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top